Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ യോഗ്യതയുണ്ടോ? താത്കാലികമെങ്കിലും സർക്കാർ ജോലി എളുപ്പം നേടാം, നിരവധി ഒഴിവുകൾ

എറണാകുളം: സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ തസ്തികയിൽ ഹിന്ദു നാടാർ, എസ് ഐ യു സി നാടാർ, ധീവര, പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവർക്കുള്ള നാല് താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട് . എസ്.എസ്.എൽ.സി., പ്രിന്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമ / എസ്.എസ്.എൽ.സി., മെഷീൻ വർക്കിൽ കെ ജി ടി ഇ / പ്രിന്റിംഗ് ടെക്നോളജിയിൽ വി എച്ച് എസ് ഇ, മെഷീൻ വർക്കിൽ എൻ.സി.വി. ടി സർട്ടിഫിക്കറ്റ്, പ്രിന്റിംഗ് എസ്റ്റാബ്ലിഷ്‌മെന്റിൽ ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 18- 41 വയസ്. ഉദ്യോഗാർത്ഥികൾ ഡിസംബർ 27 നകം യോഗ്യത / പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

jobb-17

ഇ സി ജി ടെക്നിഷ്യൻ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഇ സി ജി ടെക്നിഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത വി എച്ച് എസ് സി (ഇസിജി ആ൯്റ് ഓഡിയോ മെട്രിക് ടെക്നീഷ്യ൯)/ഡിസിവിടി (2 വർഷ കോഴ്സ്)/ബിസിവിടി (4 വർഷ കോഴ്സ്). പ്രായപരിധി 18 -36. ആറുമാസ കാലയളവിലേക്ക് (170 ദിവസം) ദിവസ വേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താത്പര്യമുള്ളവർ വയസ്സ്. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഡിസംബർ 20(ബുധൻ) എറണാകുളം മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 9.30 മുതൽ 10 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകുന്നതായിരിക്കും.

ജൂനിയർ റസിഡൻറ് താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡൻറ് തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്. വേതനം 45,000. ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ഡിസംബർ 20 (ബുധൻ ) ന് മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 10.00 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന നൽകുന്നതായിരിക്കും. :04842754000.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

അങ്കമാലി തുറവൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ആന്‍ഡ് വര്‍ക്ക് ഷോപ്പ് കാല്‍ക്കുലേഷന്‍ ആന്‍ഡ് സയന്‍സും പഠിപ്പിക്കാന്‍ കഴിയുന്ന ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 11ന് നടത്തും. തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്. ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ആണ് നിയമനം. ഡിപ്ലോമ/ ഗ്രാജുവേഷനും, 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

യോഗ്യത ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അന്നേ ദിവസം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2617485, 9846046173 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+