Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ജൂഡീഷ്യല്‍ സര്‍വ്വീസില്‍ 55 മുനിസിഫ്-മജിസ്‌ട്രേറ്റ് ഒഴിവുകള്‍

കൊച്ചി: കേരള ജൂഡീഷ്യല്‍ സര്‍വ്വീസില്‍ 55 മുനിസിഫ്-മജിസ്‌ട്രേറ്റ് ഒഴിവുകള്‍. റഗുലര്‍ വിഭാഗത്തിലായി 47 ഒഴിവുകളും എന്‍സിഎ വിഭാഗത്തില്‍ എട്ട് ഒഴിവുകളുമാണുള്ളത്. എണ്ണത്തില്‍ മാറ്റം വന്നേക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം.

ആദ്യഘട്ടത്തില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 22 ആണ്. രണ്ടാം ഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 27 ആണ്.

യോഗ്യത(ഡയറക്ട് റിക്രൂട്ട്‌മെന്റ്): അഭിഭാഷകരായി എന്റോള്‍ ചെയ്യാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദമാണ്.

job

പ്രായപരിധി: 2020 ജനുവരി 1 ന് 36 വയസ് പൂര്‍ത്തിയായിരിക്കരുത്. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും. 27700-44770 വരെയാണ് ശമ്പളം.

Recommended Video

cmsvideo
    India's zyadus cadilas vaccine will release soon

    രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്ത് പരീക്ഷ, വൈവ-വോസി എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി/ എസ്ടി/ ജോലിയില്ലാത്ത ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക് www.hckrecruitment.nic.in എന്ന സെറ്റ് സന്ദര്‍ശിക്കുക.

    സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ലക്‌നൗവില്‍ തൊഴിലവസരമുണ്ട്. പല തസ്തികകളിലായി 825 ഒഴിവുകളാണ് ഉള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+