Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിൽ ജോലി ഒഴിവ്; ലക്ഷങ്ങൾ ശമ്പളം..ആനുകൂല്യങ്ങൾ വേറേയും..ഇപ്പോൾ തന്നെ അപേക്ഷിക്കൂ

ഒമാനിൽ ജോലി നേടാൻ അവസരം. പ്രമുഖ സ്ഥാപനമായ ഇന്ത്യൻ സ്കൂളിലാണ് ഒഴിവ്. ആർട്ട് ടീച്ചർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫൈൻ ആർട്സ് (BFA) ബിരുദധാരികൾക്ക് (മലയാളം ഒരു വിഷയമായി പഠിച്ചിരിക്കണം) അപേക്ഷിക്കാം. കുറഞ്ഞത് മൂന്നുവർഷത്തെ സി ബി എസ് ഇ സ്കൂൾ അധ്യാപന പരിചയം നിർബന്ധമാണ്.

300-360 ഒമാൻ റിയാൽ (70000 -84000 ഇന്ത്യൻ രൂപ ) ഒമാൻ റിയാൽ ആണ് ശമ്പളം . എച്ച് ആർ എ, ഫർണിച്ചർ അലവൻസ്, മെഡിക്കൽ ഇൻഷുറൻസ്, വാർഷിക വിമാന ടിക്കറ്റ്, 30 ദിവസത്തെ വാർഷിക അവധി എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഇംഗ്ലീഷ് ആശയവിനിമയത്തിൽ പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം (മൈക്രോസോഫ്റ്റ് ഓഫീസ്), ക്രിയാത്മകത, ക്ലാസ് റൂം ഇടപെടൽ, ടീം വർക്ക്, സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവ് എന്നിവ ആവശ്യമാണ്. കലാപ്രദർശനം സംഘടിപ്പിച്ച പരിചയം അഭികാമ്യം.

omanjobmain2-

സി വി , പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷിക്കാം. സബ്ജെക്ട് ലൈനിൽ "Art Teacher to Oman" എന്ന് പ്രതിപാദിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31.

സംസ്ഥാന സർക്കാരിന് കീഴിൽ ഒഴിവുകൾ

വാക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് താത്കാലിക തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തുന്നു. എട്ടാം ക്ലാസും കുക്ക്/ അസിസ്റ്റന്റ് കുക്ക് തസ്തികയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും 40നും 60നും ഇടയിൽ പ്രായവുമുള്ള ഉദ്യോഗാർഥികൾക്ക് 29ന് ഉച്ചയ്ക്ക് 2ന് കോളജിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവർത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളജ് ഓഫീസിൽ ഹാജരാകണം.

ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം

ജില്ലയില്‍ കാസര്‍കോട് മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 31 ന് രാവിലെ പത്തിന് കാസര്‍കോട് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നടക്കും. പ്രായം 18-35. യോഗ്യത - ബിരുദം. വേഡ് പ്രൊസസ്സിംഗ് കമ്പ്യൂട്ടര്‍ കോഴ്സ്, മലയാളം - ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, എം.എസ്.ഡബ്ല്യു യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം. ഫോണ്‍ - 04994 255074.

താല്‍ക്കാലിക നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയില്‍ നടക്കുന്ന ഐ.സി.എം.ആര്‍ പ്രൊജക്ടിലേക്ക് പ്രൊജക്ട് റിസര്‍ച്ച് സൈന്റിസ്റ്റ് (മെഡിക്കല്‍), പ്രൊജക്ട് റിസര്‍ച്ച് സൈന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രൊജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന അവസാന തീയതി ജനുവരി നാല്. വെബ്സൈറ്റ് - shsrc.kerala.gov.in.

ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത്, വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലുള്ള പട്ടിവര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത - എസ്.എസ്.എല്‍.സി. അപേക്ഷകര്‍ 2025 ഒക്ടോബര്‍ 31ന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. അപേക്ഷാ ഫോറങ്ങള്‍ പരപ്പ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസ്, ഭീമനടി ആന്‍ഡ് പനത്തടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ അതാത് ട്രൈബല്‍ എക്സറ്റന്‍ഷല്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ - 0467 2960111

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+