ജോലി തിരയുകയാണോ? ഇതാ നിരവധി ഒഴിവുകൾ..ഇപ്പോൾ തന്നെ അപേക്ഷിക്കാം
തൃശൂർ: വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ എൻ.എസ്.ക്യൂ.എഫ് സെല്ലിലേക്ക് വിവിധ തസ്തികകളിൽ താത്കാലിക ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ ഓപ്പറേറ്റർ, MIS ഓപ്പറേറ്റർ, ഗ്രാഫിക് ഡിസൈർ, തസ്തികകളിലാണ് ഒഴിവുകൾ. പ്രായപരിധി 01.06.2023 ന് 21 വയസ് പൂർത്തിയായിരിക്കണം.
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ നേടിയിട്ടുള്ള ബിരുദവും ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്ന വിഷയത്തിലുള്ള സർട്ടിഫിക്കറ്റ്/ ഡാറ്റാ എൻട്രി ആൻഡ് കൺട്രോൾ ഓപ്പറേഷൻ എന്ന വിഷയത്തിലുള്ള സർട്ടിഫിക്കറ്റുമുള്ളവർക്ക് കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. COPA/BCA/Diploma in Programmer/MCA ആണ് MIS ഓപ്പറേറ്റർക്കുള്ള യോഗ്യത. Data Base/ Web Development Programming എന്നിവയിലെ നൈപുണ്യവും വേണം.

അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ BFA ബിരുദവും ഗ്രാഫിക് ഡിസൈനിൽ 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൾട്ടിമീഡിയ/ ഗ്രാഫിക് ഡിസൈനർ ഒരു വിഷയമായി പഠിച്ച ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും മൾട്ടിമീഡിയ/ ഗ്രാഫിക് ഡിസൈനർ എന്ന വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഒരു വർഷ ഡിപ്ലോമയും അതോടൊപ്പം ഗ്രാഫിക് ഡിസൈനിങ്ങിൽ ഏഴു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷിക്കാം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 28 നു രാവിലെ 11 ന് വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റിൽ നടത്തുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയും സഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടർ, തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിഭാഗം, ഹൗസിങ് ബോർഡ് ബിൽഡിംഗ്, തിരുവനന്തപുരം - 1 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-2325323, Email: [email protected].
വനിതാ വാര്‍ഡനെ ആവശ്യമുണ്ട്
ഇടുക്കി: നെടുങ്കണ്ടം ബോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് വനിതാ വാര്‍ഡനെ ആവശ്യമുണ്ട്. വാക് ഇന്‍ ഇന്റര്‍വൃു നവംബര്‍ 24 വെള്ളിയാഴ്ച്ച രാവിലെ 11 ന്. ഉദ്യോഗാര്‍ത്ഥികള്‍ കുയിലിമല സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. പത്താം ക്ലാസ് പാസായ 55 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രം), പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296297.
വാക്ക്-ഇൻ-ഇന്റർവ്യൂ
തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് ഡെൻ്റൽ ഹൈജീനിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത - ഡെന്റൽ ഹൈജീനിസ്റ്റ് ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 21ന് രാവിലെ 11.00 മണിക്ക് തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.












Click it and Unblock the Notifications