Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരുദം കഴിഞ്ഞതാണോ? താത്കാലിമെങ്കിൽ ഈ സർക്കാർ ജോലി നേടാം, 25,000 ശമ്പളവും നേടാം

ബിരുദവും പ്രവൃത്തിപരിചയവും ഉണ്ടെങ്കിൽ സർക്കാർ സ്ഥാപനത്തിൽ താത്കാലിക ജോലി നേടാം. കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിന് കീഴിലെ കേരള ചിക്കനിൽ ആണ് അവസരം. ഇവിടെ പ്രൊഡക്ഷൻ സൂപ്പർവൈസറുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.യോഗ്യത, ശമ്പളം, പ്രായപരിധി, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിവരങ്ങൾ അറിയാം

ഉയർന്ന പ്രായപരിധി 35 വയസാണ്.

ബി എസ് സി പൗൾട്രി പ്രൊഡക്ഷൻസ് ആൻഡ് ബിസിനസ് മാനേജ്മെന്റ്, പൗൾട്രി പ്രോസസസിങ്ങ് യൂണിറ്റിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം/ ബിരുദവും പൗൾട്രി പ്രോസസിങ് യൂണിറ്റിൽ 2 വർഷ പരിചയം/ മീറ്റ് ടെക്നോളജിയിൽ ഡിപ്ലോമ/ പ്ലസ്ടു അല്ലെങ്കിൽ മീറ്റ് പ്രൊഡക്‌ഷൻ ആൻഡ് പ്രോസസിങ്ങിൽ വിഎച്ച്എസ്ഇ ലൈവ് സ്റ്റോക്ക് മാനേജ്മെന്റോട് ട്രെയിനിങ് എന്നിവ പൂർത്തിയായവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.keralachicken.org.in/

jobsne-

ഇൻസ്ട്രക്ടർ ഒഴിവ്

കളമശ്ശേരി ഗവ ഐ ടി ഐ ക്യാമ്പസിലെ Dഡ്വാൻസ്‌ഡ്‌ വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റത്തിലേക്ക് (എ.വി.ടി.എസ്.) ഇൻസ്ട്രറ്റ്കറെ നിയമിക്കുന്നു. ഓപ്പറേഷൻ ആന്റ് മെയിൻ്റനൻസ് ഓഫ് മറൈൻ ഡീസൽ എഞ്ചിൻസ് എസ് സി വിഭാഗം ഒഴിവിലേയ്ക്കാണ് നിയമനം. താത്കാലിക ഒഴിവാണ്.

മെക്കാനിക്ക് ഡീസൽ/ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എ൯ സി വി ടി സർട്ടിഫിക്കറ്റും ഏഴ് വർഷത്തെ പ്രവർത്തി പരിചയവും / എ൯.എ.സി സർട്ടിഫിക്കറ്റും ആറ് വർഷത്തെ പ്രവർത്തി പരിചയവും ഓട്ടോമോബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ളോമയും /അഞ്ച് വർഷം പ്രവർത്തപരിചയവും / മെക്കാനിക്ക് അല്ലെങ്കിൽ ഓട്ടോമോബൈൽ എഞ്ചിനീയറിംഗ് ഡിഗ്രിയും പ്രസ്തുത മേഖലയിൽ രണ്ട് വർഷം വരെ പ്രവർത്തി പരിചയവും ആണ് യോഗ്യത. യോഗ്യതയുള്ളവർ മാർച്ച് 10 ന് രാവിലെ 11 ന് എ വി ടി എസ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് -
ഫോൺ:8089789828,0484-2557275

റസിഡന്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ റസിഡന്റ് നിയമനം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡൻറ് തസ്‌തികയിലേക്കാണ് നിയമനം. താത്കാലിക ഒഴിവാണ്. യോഗ്യത എം ബി ബി എസ്, എം എസ് (ഒ ആന്റ് ജി), ഡി.ജി.ഒ, ഡി.എ൯.ബി ഇ൯ കൺസേണ്ട് ഡിസിപ്ലി൯/ടി സി രജിസ്ട്രേഷ൯.

മാർച്ച് 12 ന് ) മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ രാവിലെ 11.30 ന് അഭിമുഖം നടക്കും. രാവിലെ 11.00 മുതൽ 11.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകുന്നതായിരിക്കും. തിരഞ്ഞെട ശമ്പളം 70,000 രൂപ ശമ്പളമായി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+