സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ; മികച്ച ശമ്പളവും..ഇപ്പോൾ അപേക്ഷിക്കാം
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന് കീഴിൽ പ്രൊജക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്. കരാർ നിയമനമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 21 ആണ്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
പ്രൊജക്ട് എക്സിക്യൂട്ടീവ്- ഇൻഡസ്ട്രിയൽ എഞ്ചിനിയറിങ്/ മെക്കാനിക്കൽ എഞ്ചിനിയറിങ്/ഇലക്ട്രിക്കൽ എഞ്ചിനിയറിങ് എന്നിവയിൽ ബിടെക് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ എഞ്ചിനിയറങ്ങിൽ എംടെക്. അപേക്ഷകർക്ക് 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഒരു വർഷത്തെ അപ്രന്റിസ്ഷിപ് കഴിഞ്ഞ ഫ്രഷേഴ്സിനും അപേക്ഷിക്കാനാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,000 മുതൽ 25000 രൂപ വരെ ശമ്പളമായി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്-https://cmd.kerala.gov.in/wp-content/uploads/2025/06/Notification-Project-Executive-MNP-1.pdf

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പ്രിൻസിപ്പൽ അവസരം
ഒരു ഒഴിവാണ് ഉള്ളത്. കരാർ നിയമനമാണ്.
1. ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ ഡിസൈൻ, ഫൈൻ ആർട്സ്, അപ്ലൈഡ് ആർട്സ്, ആർക്കിടെക്ചർ എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോ തത്തുല്യമോ ഉള്ള എഞ്ചിനീയറിംഗിൽ ബാച്ചിലേഴ്സ് ബിരുദം.
2.ബിരുദാനന്തര ബിരുദം
3. പിഎച്ച്ഡി
4.കുറഞ്ഞത് രണ്ട് പിഎച്ച്ഡി സൂപ്പർവൈസർ എന്ന നിലയിൽ വിജയകരമായി പൂർത്തിയാക്കണം. 15 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 56 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എഐസിടിഐ മാനദണ്ഡപ്രകാരമുള്ള ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 25. വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/06/KSID-Recruitment-Notification-2025.pdf
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് കോളജില്‍ ഇന്റീരിയര്‍ ഡിസൈനിങ്ങ് ആന്‍ഡ് ഫര്‍ണിഷിങ്ങിലുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി എം. ആര്‍ക് യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ജൂണ്‍ 25ന് വൈകീട്ട് അഞ്ചുമണിക്കു മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, കിഴുന്ന പി.ഒ., തോട്ടട കണ്ണൂര്‍-7എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാം. വിശദവിവരത്തിന് ഫോണ്‍: 8281574390, 0497-2965390.
.
വാക്-ഇൻ-ഇന്റർവ്യു
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി കാഷ്വാലിറ്റി വിഭാഗത്തിലേക്ക് ട്രോളി അറ്റൻഡർമാരെ തെരഞ്ഞെടുക്കുന്നതിന് ജൂൺ 18ന് രാവിലെ 11.30ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. പത്താം ക്ലാസ് പാസായവർക്ക് പങ്കെടുക്കാം. ബിരുദധാരികൾ ഈ ജോലിക്ക് അർഹരല്ല. പ്രായപരിധി 18-45 വയസ് വരെ. കോവിഡ് ബ്രിഗേഡായി ജോലി ചെയ്തവർക്ക് മുൻഗണനയുണ്ട്.












Click it and Unblock the Notifications