Get Updates
Get notified of breaking news, exclusive insights, and must-see stories!

മരംവെട്ടുകാര്‍ക്ക് ശമ്പളം 30 ലക്ഷം, ഡ്രൈവര്‍ക്ക് 43 ലക്ഷം; യുഎസിലെ ഈ ജോലിയെ കുറിച്ച് അറിയാമോ

യു എസില്‍ ഒരു ജോലി. ഒരുപക്ഷേ എല്ലാവരുടെയും സ്വപ്‌നമാണത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒരു ജോലി യു എസില്‍ കിട്ടണമെങ്കില്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴിതാ യു എസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നുള്ള ഡാറ്റയാണ് പുറത്തുവന്നിരിക്കുന്നത്.

യു എസിലെ ഏറ്റവും അപകടകരമായ ജോലിയെ കുറിച്ചുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ജോലി ചെയ്യുന്നതിനിടെ സംഭവിച്ച അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരം ജോലികളെ ഏറ്റവും സാഹസികമായതെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

JOB IN USA

യു എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബര്‍ യൂണിറ്റിന്റെ കണക്കനുസരിച്ച്, 2021 ല്‍ 5,190 ജോലി സംബന്ധമായ പരിക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. ഓരോ 101 മിനിറ്റിലും ഒരു തൊഴിലാളി വീതം മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യു എസിലെ ഏറ്റവും സാഹസികമായ ചില ജോലികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ലോഗേഴ്‌സ് ( മരംവെട്ടുകാര്‍ )
മരങ്ങള്‍ മുറിച്ചുമാറ്റല്‍, ഗതാഗതം, സംസ്‌കരണം എന്നീ ജോലി ചെയ്യുന്ന ആളെയാണ് ലോഗേഴ്്‌സ് എന്ന് വിളിക്കുന്നത്. വലിയ അപകടം പിടിച്ച ജോലിയാണിത്. മരം മുറിഞ്ഞ് വീഴല്‍, തകരാറിലായ ഉപകരണങ്ങള്‍ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ എന്നിങ്ങനെ ഈ ജോലിക്കിടെ സംഭവിക്കാറുണ്ടെന്നാണ് സൗത്ത് കരോലിനയിലെ ഒരു ഏജന്‍സി വ്യക്തമാക്കുന്നത്. ഈ ജോലിക്കായി എത്തുന്നവര്‍ക്ക് മുപ്പത് ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളം ലഭിക്കും.

മത്സ്യത്തൊഴിലാളികള്‍
വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യവിഭവങ്ങള്‍, മറ്റ് സമുദ്ര ഉല്‍പ്പനങ്ങള്‍ക്ക് വേണ്ടി കടലില്‍ പോകുന്നവരെയാണ് ഏറ്റവും സാഹസികമായ ജോലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കപ്പല്‍ സംബന്ധമായ അപകടങ്ങള്‍, ഉപകരണങ്ങള്‍ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍, രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിവയാണ് ഈ മേഖലയില്‍ കൂടുതലായി ഉണ്ടാകുന്നത്. ഈ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വാര്‍ഷിക ശമ്പളമായി മുപ്പത് ലക്ഷത്തില്‍ കൂടുതല്‍ ശമ്പളമായി ലഭിക്കും.

മേല്‍ക്കൂര സംബന്ധമായ ജോലി ചെയ്യുന്നവര്‍
വീടിന്റെ മേല്‍ക്കൂര നിര്‍മ്മിക്കുന്ന ജോലിയാണ് പട്ടികയില്‍ മൂന്നാമത്. ദേഹത്ത് ഭരമേറിയ സാധനങ്ങള്‍ വീഴുക, മേല്‍ക്കൂരയില്‍ നിന്ന് താഴെ വീഴുക തുടങ്ങിയ അപകടങ്ങള്‍ ഈ ജോലിക്ക് സാധാരണയാണ്. നിരവധി പേര്‍ ഇങ്ങനെയുള്ള അപകടത്തില്‍ മരണം സംഭവിച്ചിട്ടുണ്ട്. ഇന്‍ഡീഡ് കണക്ക് പ്രകാരം ഈ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂപ്പത്തിയേഴ് ലക്ഷത്തോളം രൂപ ശമ്പളമായി ലഭിക്കും.

പൈലറ്റ്
വിമാനങ്ങളിലെ പൈലറ്റ് ജോലിയാണ് സാഹസിക ജോലിയില്‍ അടുത്തമായി പട്ടികപ്പെടുത്തിയിരിക്കുന്നത്. മനുഷ്യ പിഴവ്, മെക്കാനിക്കല്‍ തകരാറുകള്‍, ടേക്ക്ഓഫ് അപകടങ്ങള്‍, ലാന്‍ഡിംഗ് അപകടങ്ങള്‍, ഇന്ധന പ്രശ്‌നങ്ങള്‍ എന്നിങ്ങനെയാണ് ഈ ജോലിയിലെ ഏറ്റവും വലിയ അപകടം. ഇന്‍ഡീഡ് കണക്ക് പ്രകാരം 68 ലക്ഷത്തോളം രൂപയാണ് ഈ ജോലിക്ക് ലഭിക്കുക.

ഡ്രൈവര്‍മാര്‍
ഏത് നാട്ടിലായാലും സാഹസികത നിറഞ്ഞ ജോലിയില്‍ ഒന്നാണ് ഡ്രൈവര്‍മാര്‍. യു എസില്‍ ഈ ജോലി വലിയ സാഹസികത നിറഞ്ഞതാണ്. ട്രെക്ക് ഡ്രൈവര്‍മാര്‍, വലിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഓരോ ദിവസവും ജീവനും പണയം വച്ചാണ് ജോലി ചെയ്യുന്നത്. യു.എസ്. ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡാറ്റ അനുസരിച്ച്, 2021 ല്‍ ഡ്രൈവര്‍മാര്‍, ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവരുടെ മരണങ്ങളില്‍ 16.3 ശതമാനം വര്‍ധനയുണ്ടായി.

2020 ല്‍ രജിസ്റ്റര്‍ ചെയ്ത 887 മരണങ്ങളാണെങ്കില്‍ 2021 ആകുമ്പോഴേക്കും 1023 മരണങ്ങളായി. കൂടതലും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടികളാണ്. കൂടാതെ വാഹനം മറിഞ്ഞുള്ള അപകടവും ധാരാളമാണ്. ഇന്‍ഡീഡിന്റെ കണക്ക് പ്രകാരം ഒരു ഡ്രൈവര്‍ക്ക് യു എസില്‍ വാര്‍ഷിക ശമ്പളമായി 43 ലക്ഷത്തോളം രൂപയാണ് ശമ്പളമായി ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+