വിഴിഞ്ഞം സീ പോർട്ടിൽ ജോലി ഒഴിവ്:ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.ശമ്പളം അറിയാം
വിഴിഞ്ഞം സീ പോർട്ടിൽ ജോലി ഒഴിവ്. രണ്ട് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫെബ്രുവരി 18 (വൈകുന്നേരം 5:00) വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. തസ്തിക, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
മൾട്ടി ടാസ്കിംഗ് പേഴ്സണൽ (2 ഒഴിവ്): ബിരുദവും കമ്പ്യൂട്ടർ പ്രാവീണ്യവും (മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്). സർക്കാർ/അർദ്ധ സർക്കാർ/അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിൽ ഓഫീസ്/അഡ്മിനിസ്ട്രേഷൻ/ക്ലറിക്കൽ പ്രവർത്തനങ്ങളിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം. പ്രായപരിധി 36 വയസ്സ്, ഏകീകൃത ശമ്പളം 21,175 രൂപ.

അക്കൗണ്ട്സ് ക്ലർക്ക് (1 ഒഴിവ്): ടാലിയിൽ പ്രാവീണ്യമുള്ള ബി.കോം ബിരുദം. സർക്കാർ/അർദ്ധ സർക്കാർ/അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 36 വയസ്സ്, ഏകീകൃത ശമ്പളം 21,175 രൂപ.
തിരഞ്ഞെടുക്കുന്നവരെ സി.എം.ഡി. വഴി ഔട്ട്‌സോഴ്‌സിംഗ് അടിസ്ഥാനത്തിൽ വി.ഐ.എസ്.എൽ-ലേക്ക് പ്രാഥമികമായി ഒരു വർഷത്തേക്ക് നിയമിക്കും. യോഗ്യരായവർക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (www.cmd.kerala.gov.in) വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/02/VISL-Notification.pdf
സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും ഒഴിവുകൾ
ജൂനിയര്‍ റസിഡന്റ് നിയമനം
വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ ഡന്റിസ്ട്രി (ഒ.എം.എഫ്.എസ്) വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റ് നിയമനം നടത്തുന്നു. ബി.ഡി.എസ്/എം.ഡി.എസ്, യു.ജി/പി.ജി കേരള ഡന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപത്രം, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന രേഖ എന്നിവയുടെ അസലുമായി ഫെബ്രുവരി 17 ന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 04935-299424.
കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാക്കാന്‍ ഫില്‍ഡ്തലത്തില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, എം.എ സോഷ്യോളജി, എം.എ ആന്ദ്രോപോളജി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നവര്‍ വനത്തിനകത്തെ ഉന്നതികളില്‍ യാത്ര ചെയ്യാനും നിയമനം നല്‍കുന്ന പ്രദേശത്തെ ഉന്നതികള്‍ സന്ദര്‍ശിക്കുനും സന്നദ്ധരായിരിക്കണം. താത്പര്യമുള്ളവര്‍ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 10 നകം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പ്രോജക്ട് ഓഫീസ്, ട്രൈബല്‍ ഡെവലപ്മെന്റ്റ് ഓഫീസുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936-202232.
മെഡിക്കല്‍ ഓഫീസര്‍ താത്കാലിക ഒഴിവ്
കട്ടപ്പന നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതിയിലേക്ക് മെഡിക്കല്‍ ഓഫീസറെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കാരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതു വരെയോ അല്ലെങ്കില്‍ 179 ദിവസത്തേക്കോ ആണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ഫെബ്രുവരി 13 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി അപേക്ഷിക്കണം. യോഗ്യത: എംബിബിഎസ്, പി ജി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഫാമിലി മെഡിസിന്‍ / ജനറിക് മെഡിസിന്‍ / ജനറല്‍ മെഡിസിന്‍, ടിസിഎംസി രജിസ്‌ട്രേഷന്‍, പ്രവര്‍ത്തന പരിചയം അഭികാമ്യം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072380159












Click it and Unblock the Notifications