നീതി ആയോഗില്‍ അവസരങ്ങള്‍, 10 ഒഴിവുകള്‍; ശമ്പളം 2 ലക്ഷത്തിലധികം; ഈ രീതിയില്‍ അപേക്ഷിക്കാം
പ്രധാനമന്ത്രി മന്ത്രിയുടെ ഓഫ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നീതി ആയോഗിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പത്ത് ഒഴിവുകളാണ് ഉള്ളത്. സീനിയര്‍ സ്‌പെഷ്യലിസ്റ്റ്-സ്‌പെഷ്യലിസ്റ്റ് പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാര്‍-ഡെപ്യൂട്ടേഷന്‍ എന്നിങ്ങനെയാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ കാലാവധി മൂന്ന് വര്‍ഷമായിരിക്കും. അഞ്ച് വര്‍ഷം വരെ ഇത് നീളാം.
വമ്പന്‍ ശമ്പളമാണ് നീതി ആയോഗ് ഓഫര്‍ ചെയ്യുന്നത്. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ക്ക് അപേക്ഷ അയച്ച് തുടങ്ങണം. നോട്ടിഫിക്കേഷന്‍ വന്ന് അറുപത് ദിവസത്തിനുള്ളില്‍ ആപ്ലിക്കേഷന്‍ നീതി ആയോഗിന്റെ ഓഫീസില്‍ ലഭിച്ചിരിക്കണം. അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം..

അപേക്ഷിക്കാന്‍ നിബബന്ധനകള്‍
56 വയസ്സ് വരെയുള്ളവര്‍ക്ക് ഐഎസ്ആര്‍ഒയെിലെ ഈ ജോലിക്കായി അപേക്ഷിക്കാം. മൂന്ന് വര്‍ഷത്തെ കാലാവധിയാണ് ഇതിനുണ്ടാവുക. പത്ത് ഒഴിവുകളാണ മൊത്തം ഉണ്ടാവുക. സീനിയര്‍ സ്‌പെഷ്യലിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് എന്നിങ്ങനെ രണ്ട് പോസ്റ്റുകളിലേക്കാണ് അപേക്ഷകള്‍ അയക്കേണ്ടത്.
അതേസമയം ശമ്പളത്തിന്റെ പേരില്‍ ഞെട്ടിക്കാനും ഈ ജോലിക്ക് സാധിക്കും. രണ്ട് ലക്ഷത്തില്‍ അധികം രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. 56 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. കരാര്‍ വ്യവസ്ഥയിലാണ് അപേക്ഷിക്കുന്നതെങ്കില്‍ പരമാവധി പ്രായം 50 വയസ്സാണ്.
യോഗ്യതകള്‍ എന്തെല്ലാം
ഈ ജോലിക്ക് അപേക്ഷിക്കുന്നവരാണെങ്കില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി ആവശ്യമാണ്. എംബിബിഎസ്സിലോ, എഞ്ചിനീയറിംഗിലോ, ടെക്‌നോളജിയിലോ, അറിയപ്പെടുന്ന ഏതെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് വേണ്ടത്. മാനേജ്‌മെന്റില്‍ പിജി ഉള്ളവര്‍ക്കും അപേക്ഷിക്കാം.
ഒഴിവുകളുള്ള തസ്തികകള്‍
സീനിയര്‍ സ്‌പെഷ്യലിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് പോസ്റ്റുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. സീനിയര്‍ സ്‌പെഷ്യലിസ്റ്റിന് പത്ത് വര്‍ഷത്തെ പരിചയസമ്പത്ത് വേണം. സ്‌പെഷ്യലിസ്റ്റ് ആണെങ്കില്‍ എട്ട് വര്‍ഷത്തെ പരിചയസമ്പത്തും വേണം.
നിയമനത്തിന് എന്തൊക്കെ വേണം
സീനിയര്‍ സ്‌പെഷ്യലിസ്റ്റ് പദവിയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 33 വയസ്സ് കഴിഞ്ഞിരിക്കണം. പരമാവധി വയസ്സ് 50 വയസ്സാണ്. സ്‌പെഷ്യലിസ്റ്റ് പദവിയിലേക്കാണെങ്കില്‍ 30 വയസ്സ് പിന്നിടണം. പരമാവധി 50 വയസ്സ് വരെയാണ്. സര്‍ക്കാര്‍ ഓഫീസര്‍മാര്‍ക്കുള്ള പരമാവധി പ്രായപരിധി 56 ആണ്.
ശമ്പളവും കാലാവധിയും
കാലാവധി മൂന്ന് വര്‍ഷമാണ്. അത് അഞ്ച് വര്‍ഷം വരെ നീളാം. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ 2,20000 രൂപ ശമ്പളമായി ലഭിക്കും. ഇത് സീനിയര്‍ സ്‌പെഷ്യലിസ്റ്റ് വിഭാഗത്തിലുള്ളവര്‍ക്കാണ് ലഭിക്കുക. സ്‌പെഷ്യലിസ്റ്റാണെങ്കില്‍ 1,45000 രൂപയാണ് ലഭിക്കുക.
എങ്ങനെ അപേക്ഷിക്കും
കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക്, നീതി ആയോഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തിയതിക്ക് മുമ്പായി അതിന് ശ്രമിക്കുക. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലുള്ള അപേക്ഷകള്‍ കൃത്യമായി പൂരിപ്പിച്ച് അയക്കുക. അതിനൊപ്പം ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കുക.
വിലാസം: the under secretary(Admn-ia) niti aayog, room no 418, niti bhavan, sansad marg, new dehli-110001
ഈ വിലാസത്തില്‍ 60 ദിവസത്തിനുള്ളില്‍ അപേക്ഷകള്‍ അയക്കുക. അപൂര്‍ണമായ അപേക്ഷകള്‍ തള്ളിക്കളയും.












Click it and Unblock the Notifications