ഡിഗ്രി യോഗ്യതയുണ്ടോ? നബാർഡിൽ ജോലിയുണ്ട്..55570 രൂപ വരെ ശമ്പളം..അപേക്ഷിക്കാൻ അറിയാം
നബാർഡിൽ ജോലി ഒഴിവുകൾ. ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ്, ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് (ഹിന്ദി) തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം.
ആകെ 159 ഒഴിവുകളാണ് ഇത്തവണ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒഴിവുകൾ ലഭ്യമാണ്. മഹാരാഷ്ട്ര (48), ഉത്തർപ്രദേശ് (11), മധ്യപ്രദേശ് (10), ഗുജറാത്ത് (9), തമിഴ്നാട് (9), ഒഡീഷ (8), പശ്ചിമ ബംഗാൾ (8) എന്നിവിടങ്ങളിലാണ് കൂടുതൽ തസ്തികകൾ ഉള്ളത്.

ഡെവലപ്‌മെന്റ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള വിദ്യാഭ്യാസ യോഗ്യത- അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെയുള്ള ബിരുദമാണ് വേണ്ടത്. SC/ST/PWBD വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും പാസ് ക്ലാസ് മതി. കമ്പ്യൂട്ടറിൽ വേഡ് പ്രോസസ്സിംഗ് ചെയ്യാനും അറിയണം.
ഡെവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തിക- അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ്/ഹിന്ദി മാധ്യമത്തിൽ പഠിച്ച്, ഹിന്ദിയും ഇംഗ്ലീഷും നിർബന്ധിത വിഷയങ്ങളായോ ഐച്ഛിക വിഷയങ്ങളായോ ഉൾപ്പെടുത്തി കുറഞ്ഞത് 50% മാർക്കോടെ ബിരുദം നേടിയിരിക്കണം. അതല്ലെങ്കിൽ, ഹിന്ദിയും ഇംഗ്ലീഷും പ്രധാന വിഷയങ്ങളായി പഠിച്ചുള്ള 50% മാർക്കോടെയുള്ള ബിരുദം മതിയാകും. .
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും വിവർത്തനം ചെയ്യാനുമുള്ള കഴിവ് അനിവാര്യമാണ്. കമ്പ്യൂട്ടറിൽ വേഡ് പ്രോസസ്സിംഗ് ചെയ്യാനുള്ള അറിവും പ്രധാനമാണ്.ഫെബ്രുവരി 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് www.nabard.org
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ ജില്ലാ മിഷൻ സി.ഡി.എസ് ഭരണസമിതികളിൽ അക്കൗണ്ടൻ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ലഭിക്കും. ബി.കോം ബിരുദം, ടാലി, കംപ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. അക്കൗണ്ടിങിൽ രണ്ട് വർഷ പ്രവൃത്തി പരിചയം അഭികാമ്യം. 22നും 36നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് 40 വയസ്സ് വരെ അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. ജനുവരി 27 വൈകിട്ട് അഞ്ച് വരെ അപേക്ഷ നൽകാം. അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റ് മുഖേനയോ ലഭിക്കും. ഫോൺ- 04936 299370, 206589
ഡോക്ടര്‍ ഒഴിവ് ; അഭിമുഖം 28 ന്
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയിലെ ഇ.എസ്.ഐ ആശുപത്രികളിലേക്കും ഡിസ്‌പെന്‍സറികളിലേക്കും അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരെ (അലോപ്പതി) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി (TCMC) രജിസ്‌ട്രേഷനുമാണ് വിദ്യാഭ്യാസ യോഗ്യത.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 28-ന് രാവിലെ 11 മണിക്ക് കോഴിക്കോട് മാങ്കാവിലുള്ള ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ (സായ് ബില്‍ഡിങ്, എരഞ്ഞിക്കല്‍ ഭഗവതി ക്ഷേത്രം റോഡ്) അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2322339












Click it and Unblock the Notifications