Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷ എഴുതാതെ സർക്കാർ ജോലി, വിവിധ ജില്ലകളില്‍ താല്‍ക്കാലിക ജോലികള്‍

പാമ്പാടി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന പള്ളിക്കത്തോട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായ വനിതകൾക്ക് അപേക്ഷിക്കാം (മതിയായ യോഗ്യതയുള്ളവർ ഇല്ലാത്തപക്ഷം എസ്.സി., എസ്.ടി. വിഭാഗത്തിൽനിന്ന് എസ്.എസ്.എൽ.സി. പാസാകാത്തവർക്കും അപേക്ഷിക്കാം). ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരും അപേക്ഷിച്ചാൽ മതി.

പ്രായപരിധി 18-46. അപേക്ഷകർ പള്ളിക്കത്തോട്, കൂരോപ്പട ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാകണം. പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവ് ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 24 മുതൽ ഒക്‌ടോബർ നാലിന് വൈകിട്ട് അഞ്ചുവരെ പാമ്പാടി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും. മുമ്പ് അപേക്ഷിച്ചവർക്കും അപേക്ഷ നൽകാം. വിലാസം: ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയം, ഐ.സി.ഡി.എസ്. പ്രോജക്റ്റ് പാമ്പാടി, മണലുങ്കൽ പി.ഒ. പൂവത്തിളപ്പ്, കോട്ടയം പിൻ: 686503.

jobsne

സൈക്കോളജി അപ്രൻറീസ് നിയമനം

എളേരിത്തട്ട് ഇകെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ സൈക്കോളജി അപ്രൻറീസിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. സൈക്കോളജിയിൽ റെഗുലർ പി.ജി ആണ് അടിസ്ഥാന യോഗ്യത. അപേക്ഷ, ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബർ 24ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04672 245833, 9188900213

തൊഴിൽമേള

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്റ്റംബർ 27ന്ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ 'നിയുക്തി' തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന മേളയിൽ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈൽ, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം മറ്റ് സേവനമേഖലകളിൽ നിന്ന് 500ലേറെ ഒഴിവുകളുമായി 20ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആവശ്യമുള്ള ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066

അധ്യാപക ഒഴിവ്

അര്‍ത്തുങ്കല്‍ ഗവ. റീജിയിണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് ഇംഗ്ലീഷ്, ഫിസിക്‌സ്, മ്യൂസിക്ക് വിഷയങ്ങളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ബോട്ട് ജെട്ടിക്ക് സമീപം മിനി സിവില്‍ സ്റ്റേഷനിലെ നാലാം നിലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. പ്രസ്തുത വിഷയങ്ങളിലെ അധ്യാപകര്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ
അസലും സഹിതം എത്തി അഭിമുഖത്തില്‍ പങ്കെടുക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+