50,000 രൂപ ശമ്പളമുള്ള ജോലി, ഈ ഡിഗ്രി ഉണ്ടോ? ഇപ്പോൾ തന്നെ അപേക്ഷിക്കാം
സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി.) കരാർ അടിസ്ഥാനത്തിൽ സീനിയർ പ്രോജക്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് https://forms.gle/hvG1LB8esssQkbSk8 എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.
രണ്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ മുതൽ 50,000 രൂപ വരെ ശമ്പളം ലഭിക്കും. ആറ് മാസത്തേക്കാണ് പ്രാഥമിക നിയമനം; പ്രകടനവും ആവശ്യകതയും അനുസരിച്ച് കാലാവധി നീട്ടി നൽകും.

സിവിൽ എഞ്ചിനീയറിംഗിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. സിവിൽ എഞ്ചിനീയറിംഗ് ജോലികളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. അപേക്ഷിക്കുന്നവരുടെ ഉയർന്ന പ്രായപരിധി 45 വയസ്സാണ്.
അപേക്ഷയും ബയോഡാറ്റയും സഹിതം സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 5 വൈകുന്നേരം 5 മണിയാണ്. റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാകും വരെ ഉദ്യോഗാർത്ഥികൾക്ക് സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. വിവരങ്ങൾ സി.എം.ഡി. രജിസ്റ്റർ ചെയ്ത ഇമെയിൽ വഴി അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/05/Notification-SPE-1.pdf
ആയ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെയിൽ ആയ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. ഏഴാം ക്ലാസ് പാസാണ് യോഗ്യത. ബിരുദം ഉണ്ടാവാൻ പാടില്ല. ആയയായി ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം. പ്രായപരിധി: 01/01/2026 ന് 18നും 41നും മധ്യേ. നിയമാനുസൃത വയസിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 15ന് മുൻപായി രജിസ്റ്റർ ചെയ്യണം.
അധ്യാപക നിയമനം
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ദിവസവേതനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. സിവില്‍ എഞ്ചിനീയറിങ്, കെമിക്കല്‍ എഞ്ചിനീയറിങ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്, അപ്ലൈഡ് സയന്‍സ് (ഫിസിക്‌സ്, ഇകണോമിക്‌സ്, ഇംഗ്ലീഷ്) എന്നിവയിലാണ് നിയമനം. യു.ജി.സി/എ.ഐ.സി.ടി.ഇ, പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ മൂന്നിന് രാവിലെ 10ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 0495-2383210.
ഗസ്റ്റ് ലക്ചറർ നിയമനം
തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തും. യു.ജി.സി നിർദേശിക്കുന്ന യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
ജൂൺ നാലിന് രാവിലെ 10.30ന് ജേർണലിസം വിഷയത്തിനും ഉച്ചയ്ക്ക് 1.30ന് പൊളിറ്റിക്കൽ സയൻസ് വിഷയത്തിനുമായാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക്: 0466 2270335












Click it and Unblock the Notifications