44,500 മുതല്‍ 89,150 രൂപ വരെ ശമ്പളം; വേണ്ടത് ഈ യോഗ്യതകള്‍, കേന്ദ്ര സര്‍ക്കാരില്‍ സ്വപ്ന ജോലി
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആര്‍ ഡി എ ഐ) അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേയ് പത്ത് വരെ അപേക്ഷ സമര്‍പ്പിക്കാം. 45 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in എന്ന വെബ്‌സൈറ്റ് വഴി അപക്ഷേിക്കാവുന്നതാണ്.
21 വയസ് മുതല്‍ 30 വയസുവരെയുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ജനറലിസ്റ്റ് വിഭാഗത്തില്‍ 20 ഒഴിവും ആക്‌ച്വേറിയല്‍, ഫിനാന്‍സ്, ലോ, ഐടി, റിസര്‍ച് വിഭാഗങ്ങളില്‍ 5 വീതം ഒഴിവുമുണ്ട്. 44,500 രൂപ മുതല്‍ 89,150 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷ. രണ്ടു ഘട്ടമുള്ള എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരത്തു പ്രിലിമിനറി പരീക്ഷാ കേന്ദ്രമുണ്ട്.

യോഗ്യത
ജനറലിസ്റ്റ്
60 ശതമാനം മാര്‍ക്കോടെ ബിരുദം.
ആക്‌ച്വേറിയല്‍
60 ശതമാനം മാര്‍ക്കോടെ ബിരുദം, ഐ എ ഐ 2019 കരിക്കുലം അനുസരിച്ച് 7 പേപ്പര്‍ വിജയിച്ചിരിക്കണം
ഫിനാന്‍സ്
60 ശതമാനം മാര്‍ക്കോടെ ബിരുദം, എ സി എ, എ ഐ സി ഡബ്ല്യു എ, എ സി എം എ, എസി എസ്, സി എഫ് എ.
ലോ
60 ശതമാനം മാര്‍ക്കോടെ നിയമ ബിരുദംമാണ് യോഗ്യത
ഐടി
60 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് ബിരുദം
റിസര്‍ച്
60 % മാര്‍ക്കോടെ ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്, മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്, ഇന്റഗ്രേറ്റഡ് ഇഅല്ലെങ്കില്‍ 2 വര്‍ഷത്തെ പി ജി ഡിപ്ലോമ
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകള്‍
കേരള വനഗവേഷണ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ 'മെയിന്റനന്‍സ് ആന്‍ഡ് അപ്സ്‌കേലിംഗ് ഓഫ് വിട്രോ പ്ലാന്റ്ലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി അറ്റ് കുഴൂരി'ല്‍ രണ്ട് പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. മെയ് എട്ടിന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ (www.kfri.res.in).
കോച്ചുകളെ നിയമിക്കുന്നു
കായികയുവജനകാര്യാലയത്തിന് കീഴിലെ തിരുവനന്തപുരം ജി വി രാജാ സ്‌പോർട്‌സ് സ്കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ബോക്‌സിംഗ് ഇനങ്ങളിലേക്ക് ഹെഡ്‌കോച്ച്/ കോച്ച്/ അസിസ്റ്റന്റ് കോച്ച്/ ട്രയിനർ/ മെന്റർ കം ട്രെയിനർ/ സ്‌ട്രെങ്ങ്ത് ആൻഡ് കണ്ടീഷനിംഗ് ട്രെയിനർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു.
യോഗ്യത മാനദണ്ഡം: Diploma in Sports Training from NS NIS/SAI etc, Certificate in Sports TRaining, B Ped, M Ped/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും dsya.keala.gov.in സന്ദർശിക്കുക.
പൂരിപ്പിച്ച അപേക്ഷാ ഫോം ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ്, ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം - 695033 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലോ അയക്കാം. മെയ് ആറിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2326644.












Click it and Unblock the Notifications