Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈയ്യിൽ ലക്ഷങ്ങൾ ശമ്പളം, ജീവിതവും സെറ്റ്; ഏറ്റവും കൂടുതൽ ഡിമാന്റുള്ള ജോലികൾ ഇതാ

ഡിഗ്രി കഴിഞ്ഞ് കിട്ടിയാൽ പിന്നെ യുവാക്കളുടെ സ്വപ്നം വിദേശ പഠനമാണ്. വിദേശ രാജ്യങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കി , അവിടെ തന്നെ നല്ല ജോലി നേടി സുഖ ജീവിതം. എന്നാൽ വിദേശത്ത് എന്തെങ്കിലും കോഴ്സ് പഠിച്ചത് കൊണ്ട് സ്വപ്നം കണ്ട ജീവിതം ലഭിക്കണമെന്നില്ല. അതിന് ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള കോഴ്സുകൾക്ക് തന്നെ ചേരണം. ഏതൊക്കെയാണ് കോഴ്സുകൾ എന്നല്ലേ? അറിയാം

ഡാറ്റ സയൻസ് ആന്റ് അനലറ്റിക്സ്-പുതിയ കാലത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള കോഴ്സുകളിൽ ഒന്നാണ് ഡാറ്റ സയൻസ്. സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഗണിതശാസ്ത്രം, പ്രവര്‍ത്തനതലത്തിലെ വൈദഗ്ദ്ധ്യം എന്നിങ്ങനെ പല മേഖലകളും ഉൾക്കൊള്ളുന്നതാണ് ഡാറ്റ സയൻസ്. സാധ്യതകളുടെ വിശാല ലോകമാണ് ഡാറ്റ സയൻസ് തുറക്കുന്നത്. നിരവധി തൊഴിലവസരങ്ങളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

jobsnews

ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ആന്റ് മെഷീൻ ലേണിംഗ്- ഇനി വരുന്നത് നിർമ്മിത ബുദ്ധിയുടെ യുഗമാണ്. പല മേഖലകളിലും ഇതിൻ്റെ സ്വാധീനവും ഉണ്ടാകും. അതുകൊണ്ട് എഐയിലും മെഷീൻ ലേണിങ്ങിലും പ്രഗത്ഭരായ ആളുകളുടെ ആവശ്യം ഒഴിവാക്കാനാവില്ല.അൽഗോരിതം, ഡീപ് ലേണിംഗ്,കമ്പ്യൂട്ടർ വിഷൻ തുടങ്ങിയ മേഖലകളിൽ ഊന്നിയുള്ളതാണ് കോഴ്സുകൾ. റോബോട്ടിക്സ്, ഓട്ടോമേഷൻ ആരോഗ്യ പരിചരണം, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ ജോലി സാധ്യതകൾ തുറക്കുന്നു.

സൈബർ സെക്യൂരിറ്റി-സൈബർ ഭീഷണികൾ വളരെ ശക്തമായതിനാൽ തന്നെ വൻകിട കമ്പനികൾ സൈബർ സുരക്ഷയ്ക്കായി വൻതോതിൽ നിക്ഷേപം നടത്തി വരുന്നുണ്ട്. അതുകൊണ്ട് തന്നെ സൈബർ സുരക്ഷാ പ്രൊഫഷണലുകളുടെ ആവശ്യം ആഗോളതലത്തിലും ഉയർന്ന് വരികയാണ്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ബ്ലോക്ക് ചെയിൻ ടെക്നോളജി-ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികളുടെ വരവോടെയാണ് ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയ്ക്ക് പ്രധാന്യം ഏറിയത്. ഫിനാൻസ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഹെൽത്ത്‌കെയർ തുടങ്ങിയ വിവിധ വ്യവസായങ്ങൾക്ക് സുരക്ഷിതവും സുതാര്യവുമായ പരിഹാരങ്ങൾ ബ്ലോക്ക് ചെയിൻ വാഗ്ദാനം ചെയ്യുന്നു.

ഡിജിറ്റൽ മാർക്കറ്റിംഗ്- ഓൺലൈൻ സാധ്യതകൾ വർധിച്ചതോടെ ഡിജിറ്റൽ മാർക്കറ്റിംഗിനും സാധ്യതയേറുകയാണ്. സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, കണ്ടന്റ് മാർക്കറ്റിംഗ് , അനലറ്റിക്സ് എന്നിവയാണ് ഡിജിറ്റൽ മാർക്കറ്റിംഗിന് കീഴിൽ വരുന്ന പ്രധാന വിഷയങ്ങൾ.വിദേശത്തും സ്വദേശത്തും ഈ മേഖലയ്ക്ക് ഡിമാന്റ് ഏറുന്നുണ്ട്.

മാർക്കറ്റ് എൻട്രി ആന്റ് എക്സ്പാൻഷൻ- അന്തരാഷ്ട്ര കമ്പനികൾ പുതിയ വിപണികളുടെ സാധ്യതകൾ പരീക്ഷിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ അന്താരാഷ്ട്ര വ്യാപാരത്തിലെ സങ്കീർണ്ണതകൾ, വിപണി സാധ്യതകൾ എന്നിവയിൽ വൈദഗ്ദ്യവും അറിവും ഉള്ള ഉദ്യോഗാർത്ഥികളുടെ ആവശ്യവും വർധിച്ചുവരുന്നുണ്ട്.

ഇന്റർനാഷ്ണൽ ട്രേഡ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്-ആഗോള വ്യാപാരം, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് കോഴ്സ്.ഇറക്കുമതി-കയറ്റുമതി പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര ലോജിസ്റ്റിക്‌സ് എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിലാണ് അവസരങ്ങൾ ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+