Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടികജാതി വികസന വകുപ്പില്‍ അക്രഡിറ്റഡ് എൻജിനീയര്‍, ഓവര്‍സീയര്‍; അഭിമുഖം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സീയര്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ നടക്കും. ബി.ടെക്, ഡിപ്ലോമ യോഗ്യതയുള്ളവർ ഓഗസ്റ്റ് അഞ്ചിനും ഐ.ടി.ഐ. യോഗ്യതയുള്ളവർ ഓഗസ്റ്റ് ആറിനും രാവിലെ 10.30-ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. പി.എസ്.സി. പരീക്ഷ എഴുതേണ്ടതിനാല്‍ നിശ്ചിത ദിവസം ഹാജരാകാന്‍ കഴിയാത്തവര്‍ക്ക്‌ അടുത്ത പ്രവൃത്തിദിവസം പി.എസ്.സി. ഹാൾ ടിക്കറ്റ് സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0477-2252548

ഇംഗ്ലീഷ് അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷിക്കാം

ഇംഗ്ലീഷ് അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷിക്കാം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഡോ.അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ (പെണ്‍കുട്ടികള്‍) ഹയര്‍ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
എം.എ, ബി.എഡ്., സെറ്റ്/തത്തുല്യ യോഗ്യതയുള്ള 20-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഒന്‍പതിനകം ജാതി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്റെ (അനക്‌സ്) ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. നിയമാനുസൃത വയസിളവ് ലഭിക്കും. ഫോണ്‍: 0477 2252548

വാക്ക് ഇൻ ഇന്റർവ്യൂ

വാക്ക് ഇൻ ഇന്റർവ്യൂ

പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ എമർജൻസി മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. എം.ബി.ബി.എസ് ആണ് യോഗ്യത. പ്രതിമാസ വേതനം 57,525 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 9ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിനു പങ്കെടുക്കണം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും അന്നേ ദിവസം ബയോഡാറ്റയോടൊപ്പം അന്നേ ദിവസം ഹാജരാകണം.

ഡ്രൈവർ നിയമനം

ഡ്രൈവർ നിയമനം

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ (1 എണ്ണം) തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് 22, 23 തീയതികളിൽ രാവിലെ 11ന് സംസ്ഥാന ആർക്കൈവ്‌സ് ഡയറക്ടറേറ്റിൽ നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുന്നവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് (LMV with badge) എന്നിവ ഹാജരാകണം. മുൻപരിചയം അഭകാമ്യമായി പരിഗണിക്കും. പ്രായപരിധി 18-50 വയസ്.

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ താല്‍കാലികമായി ഒഴിവ് വരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയറുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഉദ്യോഗാത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍/ അഗ്രികള്‍ച്ചറല്‍/ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഈ മാസം 4 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 0480 2701446.

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ക്യാന്റീന്‍ 11 മാസ കാലയളവിലേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വനിതാ സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ ആക്റ്റിവിറ്റി ഗ്രൂപ്പുകള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഈ മാസം 4 -ാം തീയതി വ്യാഴാഴ്ച വൈകിട്ട് 4 മണിവരെ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുക്കും. അപേക്ഷകരെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച എല്ലാ കാര്യങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 0480 2701446.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+