Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജോലി നേടാം; 75000 രൂപ വരെ ശമ്പളം, വേഗം അപേക്ഷിക്കൂ

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ( എ എ ഐ ) കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളിലേക്ക് കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ തിരയുന്നു. ആകെ ആറ് ഒഴിവുകള്‍ നികത്തുന്നതിനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് തസ്തികയില്‍ മൂന്ന് ഒഴിവുകളും ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ രണ്ട് ഒഴിവുകളും ലഭ്യമാണ്.

കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് ഒരു ഒഴിവ് മാത്രമാണ് ഉള്ളത്. ഓരോ തസ്തികയ്ക്കും വിദ്യാഭ്യാസ യോഗ്യത വ്യത്യസ്തമാണ്. കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് പത്ത് വര്‍ഷം പ്രവൃത്തി പരിചയമുള്ള എ എ ഐയില്‍ നിന്ന് വിരമിച്ച ഇ-7 / ഇ-6 ലെവല്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അഞ്ച് വര്‍ഷം പ്രവൃത്തി പരിചയമുള്ള എ എ ഐയില്‍ നിന്ന് വിരമിച്ച ഇ-5 / ഇ-4 / ഇ-3 ലെവല്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം.

Job News

അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് പത്ത് വര്‍ഷം പ്രവൃത്തി പരിചയമുള്ള എ എ ഐയില്‍ നിന്ന് വിരമിച്ച സര്‍വേയിലും കാര്‍ട്ടോഗ്രഫിയും നൈപുണ്യവും വൈദഗ്ധ്യവും അറിവും ഉള്ള ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 75000 രൂപയും ജൂനിയര്‍ കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50000 രൂപയും ലഭിക്കും.

അസോസിയേറ്റ് കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40000 രൂപയും ശമ്പളമായി ലഭിക്കും. ശമ്പളത്തിന് പുറമെ ഡിയര്‍നസ് അലവന്‍സുകള്‍ (ഡിഎ), റെസിഡന്‍ഷ്യല്‍ ടെലിഫോണ്‍, ഗതാഗത സൗകര്യം, പേഴ്സണല്‍ സ്റ്റാഫ്, വാസയോഗ്യമായ താമസം, മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് മുതലായവ അലവന്‍സുകള്‍ക്കൊന്നും അര്‍ഹതയില്ല. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് അഭിമുഖം നടത്തിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക.

ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. എ എ ഐ ആവശ്യകതകള്‍ അനുസരിച്ച് ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തെ കൂടി അടിസ്ഥാനമാക്കി നിയമനം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. പ്രസ്തുത തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 65 വയസ് കവിയാന്‍ പാടില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മേയ് ഒമ്പത് മുതല്‍ ആരംഭിച്ചു കഴിഞ്ഞു. മേയ് 20 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.

അനുയോജ്യരും നൈപുണ്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് എല്ലാ അനുബന്ധ രേഖകളുടെയും ഫോട്ടോകോപ്പികള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷിക്കണം. കൃത്യമായി പൂരിപ്പിച്ച അപേക്ഷ നിശ്ചിത തിയതിക്ക് മുമ്പായി [email protected] എന്ന ഇമെയില്‍ ഐഡിയിലേക്ക് അയയ്ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+