എയര്‍പോര്‍ട്ടില്‍ ജോലി വേണോ? അപ്രന്റീസാകാന്‍ അവസരം.. സ്റ്റൈപ്പന്റ് ഉറപ്പ്, വേഗം അപേക്ഷിച്ചോ
എയര്‍പോര്‍ട്ടില്‍ ജോലി തേടുന്നവര്‍ക്ക് സുവര്‍ണാവസരം. വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. അപ്രന്റീസായിട്ടായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒരു വര്‍ഷത്തെ പരിശീലന കാലയളവിന് വിധേയരാകണം. അപേക്ഷകന്റെ പരമാവധി പ്രായപരിധി 26 വയസ്സില്‍ കൂടരുത്.
ഗ്രാജ്വേറ്റ് ( 45 ), ഡിപ്ലോമ (50), ഐ ടി ഐ ഗ്രേഡ് (കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഇലക്ട്രിക്കല്‍, മെക്കാനിക്ക്) (40) എന്നീ തസ്തികകളിലായി ആകെ 135 ഒഴിവുകളാണുള്ളത്. ആര്‍എച്ച്ക്യൂ (ഈസ്റ്റേണ്‍), ബെര്‍ഹാംപൂര്‍, ബാഗ്‌ഡോഗ്ര, ഭുവനേശ്വര്‍, കൂച്ച് ബെഹാര്‍, ദിയോഘര്‍, ഗയ, ജാര്‍സുഗുഡ, പട്‌ന, പാക്യോങ്, പോര്‍ട്ട് ബ്ലെയര്‍, റായ്പൂര്‍, റാഞ്ചി എന്നിവിടങ്ങളിലായിരിക്കും നിയമനം.

ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി വിളിക്കും. രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡി വഴി മാത്രമെ എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെടൂ. അഭിമുഖം / സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
വിദ്യാഭ്യാസ യോഗ്യതകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസം 9000 രൂപ മുതല്‍ 15000 രൂപ വരെ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. പ്രസ്തുത തസ്തികയിലേക്ക് ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷാ ഫോം പൂരിപ്പിച്ച് അവസാന തീയതിയിലോ അതിന് മുമ്പോ അപേക്ഷാ ഫോം സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ അപേക്ഷാ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്. അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പോര്‍ട്ടലില്‍ (NATS / NAPS / RDAT) സ്വയം രജിസ്റ്റര്‍ ചെയ്യണം. BOAT / RDAT-ന്റെ വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. അപ്ലൈ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ശേഷം സ്‌ക്രീനില്‍ വരുന്ന അപേക്ഷാ ഫോം പൂരിപ്പിക്കുക. കൃത്യമായി എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഭാവി ആവശ്യങ്ങള്‍ക്കായി അപേക്ഷ ഫോം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.












Click it and Unblock the Notifications