Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിന് ആമസോണ്‍; 2025 ല്‍ 6 ലക്ഷം തൊഴിലവസരങ്ങള്‍!

പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ 2025 ല്‍ ഇന്ത്യയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അടുത്ത വര്‍ഷം രാജ്യത്ത് ആറ് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്ന് ആമസോണ്‍ അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രത്യക്ഷമായും പരോക്ഷമായും 1.4 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു.

രാജ്യത്താകമാനം ആകെ 2 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്നും ആമസോണ്‍ പറഞ്ഞു. ഐടി, ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ്, നിര്‍മ്മാണം, ഉള്ളടക്കം സൃഷ്ടിക്കല്‍, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ ആയിരിക്കും ഈ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. നേരത്തെ 2020-ല്‍ 10 ദശലക്ഷം ചെറുകിട ബിസിനസുകള്‍ ഡിജിറ്റലൈസ് ചെയ്യുമെന്ന് കമ്പനി അറിയിച്ചിരുന്നു.

Job News

20 ബില്യണ്‍ ഡോളര്‍ സഞ്ചിത കയറ്റുമതി പ്രാപ്തമാക്കുമെന്നും 2025 ഓടെ ഇന്ത്യയില്‍ 2 ദശലക്ഷം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് ആമസോണ്‍ പറയുന്നത്. 'കഴിഞ്ഞ 4-5 വര്‍ഷമായി, ഞങ്ങള്‍ പ്രഖ്യാപിച്ചതിന് അനുസൃതമായി ഗണ്യമായ സമയവും പരിശ്രമവും നിക്ഷേപിച്ചിട്ടുണ്ട്. ആമസോണ്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സമീര്‍ കുമാര്‍ പറഞ്ഞു.

10 ദശലക്ഷം ചെറുകിട ബിസിനസുകള്‍ ഒരു വര്‍ഷം മുമ്പേ ഡിജിറ്റൈസ് ചെയ്യുമെന്നതില്‍ അതില്‍ പ്രധാനമാണ് എന്നും കൂടാതെ 12 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകളെ ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കാന്‍ പ്രാപ്തമാക്കി എന്നും സമീര്‍ കുമാര്‍ പറഞ്ഞു. ഇ -കൊമേഴ്സ് കയറ്റുമതിയില്‍ ഏകദേശം 13 ബില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം പ്രാപ്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

12 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകളെ ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കാന്‍ സഹായിച്ചതായും ആമസോണ്‍ അവകാശപ്പെട്ടു. കമ്പനി ഇപ്പോള്‍ അതിന്റെ കയറ്റുമതി നാലിരട്ടിയായി വര്‍ദ്ധിപ്പിച്ചു, 2030-ഓടെ 80 ബില്യണ്‍ ഡോളര്‍ സഞ്ചിത കയറ്റുമതി സാധ്യമാക്കാന്‍ പദ്ധതിയിടുന്നുണ്ട് എന്നും ഇതെല്ലാം വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ആമസോണിന് മുന്നില്‍ വലിയ അവസരങ്ങളുണ്ട് എന്ന് അമിത് അഗര്‍വാളും സാക്ഷ്യപ്പെടുത്തി. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്ന് എന്ന നിലയില്‍ ഇന്ത്യ ആമസോണിന്റെ പ്രധാന വിപണിയുമാണ്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം ഡിജിറ്റൈസ് ചെയ്യുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനായി ആമസോണ്‍ 120 മില്യണ്‍ ഡോളര്‍ നീക്കിവച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+