ജേണലിസ്റ്റുകളാണോ..? 2.72 ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം

ഗ്ലോബല്‍ സൗത്ത് മേഖലയിലെ അര്‍ഹരായ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഇക്വാലിറ്റി ഫണ്ട് തങ്ങളുടെ 'ജേണലിസം ഫെലോഷിപ്പ് 2026'-ലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ ഫെലോഷിപ്പ് സാമ്പത്തിക സഹായം നല്‍കും.

അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ വരെ ഈ ഫെലോഷിപ്പിനായി തിരഞ്ഞെടുക്കപ്പെടും. തിരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തര്‍ക്കും സ്‌റ്റൈപ്പന്‍ഡായി 4,000 കനേഡിയന്‍ ഡോളര്‍ ( ഏകദേശം 2.72 ലക്ഷം രൂപ ) ലഭിക്കും. കൂടാതെ, റിപ്പോര്‍ട്ടിംഗ് ചെലവുകള്‍ക്കായി 500 കനേഡിയന്‍ ഡോളര്‍ വരെയും ലഭിക്കും. 2027 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഫെലോഷിപ്പ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

Jobs

ഫെലോകള്‍ക്ക് പ്രോഗ്രാമിനായി ആറ് മാസവും, തുടര്‍ന്ന് തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നതിനായി അധികമായി മൂന്ന് മാസവും ലഭിക്കും. ലിംഗസമത്വത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട്, ആഗോള പ്രതിസന്ധികള്‍ക്കുള്ള പ്രാദേശിക പരിഹാരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗിനെയാണ് ഈ ഫെലോഷിപ്പ് പിന്തുണയ്ക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍, മനുഷ്യാവകാശം, ജനാധിപത്യം, സാമ്പത്തിക അസമത്വം, യുദ്ധവും സംഘര്‍ഷങ്ങളും എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ടെക്സ്റ്റ്, ഡിജിറ്റല്‍, വീഡിയോ അല്ലെങ്കില്‍ ഓഡിയോ ഫോര്‍മാറ്റുകളിലുള്ള റിപ്പോര്‍ട്ട് ആശയങ്ങള്‍ അപേക്ഷകര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. ഒഡിഎ അര്‍ഹതയുള്ള രാജ്യങ്ങളിലെ സമൂഹങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന, അവിടെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സമയ, ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ ഫെലോഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കണം.

കൂടാതെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ മൂന്ന് സാമ്പിളുകള്‍ സമര്‍പ്പിക്കുകയും വേണം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും അന്താരാഷ്ട്ര പണമിടപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്ന ബാങ്ക് അക്കൗണ്ടും ഇവര്‍ക്കുണ്ടായിരിക്കണം. സ്ത്രീകള്‍, നോണ്‍-ബൈനറി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ അപേക്ഷിക്കാന്‍ സംഘാടകര്‍ പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

അര്‍ഹരായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് 2026 നവംബര്‍ 8 - ന് രാത്രി 11 മണി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കനേഡിയന്‍ ജേണലിസ്റ്റ്‌സ് ഫോര്‍ ഫ്രീ എക്‌സ്പ്രഷന്‍, ആഫ്രിക്കന്‍ വിമന്‍ ഇന്‍ മീഡിയ എന്നിവരുമായി സഹകരിച്ചാണ് ഇക്വാലിറ്റി ഫണ്ട് ഈ ഫെലോഷിപ്പ് സംഘടിപ്പിക്കുന്നത്. അപേക്ഷിക്കുന്നതിന് മുന്‍പ്, പൂര്‍ണ്ണമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ നടപടി ക്രമങ്ങളും അറിയാന്‍ ഔദ്യോഗിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കണം.

അപേക്ഷിക്കാനുള്ള ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma