ആലപ്പുഴ കുടുംബശ്രീയില്‍ എട്ടോളം ഒഴിവുകള്‍; എഴുത്ത് പരീക്ഷയില്ല, അഭിമുഖം മാത്രം!

ഐ എഫ്‌ സി ആങ്കര്‍, സീനിയര്‍ സി ആര്‍ പി തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം കുടുംബശ്രീ പുറത്തിറക്കി. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്ലൈന്‍ ആയിട്ട് അപേക്ഷിക്കാവുന്നതാണ്. രണ്ട് തസ്തികയിലുമായിട്ട് എട്ട് ഒഴിവുകളാണ് ഉള്ളത്. ആലപ്പുഴ ജില്ലയില്‍ ആണ് ഈ ഒഴിവുകളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 10 ആണ്.

കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആരൂക്കുറ്റി സിഡിഎസ്, അമ്പലപ്പുഴ സൗത്ത് സിഡിഎസ്, തകഴി സിഡിഎസ്, പുളിങ്കുന്ന് സിഡിഎസ് എന്നിവിടങ്ങളിലായി ഐഎഫ്‌സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തികകളില്‍ ഓരോ ഒഴിവുകള്‍ വീതമാണ് ഉള്ളത്. രണ്ട് തസ്തികകളിലേക്കും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളം ഓണറേറിയം അടിസ്ഥാനത്തില്‍ ആയിരിക്കും ലഭിക്കുക.

Jobs

ഐഎഫ്‌സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തികകളിലേക്കക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായപരിധി 40 വയസായാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് തസ്തികകളിലേക്കും ആവശ്യമായ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഐഎഫ്‌സി ആങ്കര്‍

സയന്‍സ് ബിരുദം അല്ലെങ്കില്‍ കൃഷി/അനുബന്ധ വിഷയങ്ങളില്‍ ഡിപ്ലോമ എന്നിവ ഉള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം. കൃഷി അല്ലെങ്കില്‍ കൃഷി അധിഷ്ഠിത ഉപജീവന മേഖലയില്‍ കുറഞ്ഞത് 1 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം അപേക്ഷകര്‍. എക്സ്റ്റന്‍ഷന്‍, മാര്‍ക്കറ്റിംഗ് എന്നിവയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. വിഎച്ച്എസ്‌സി (അഗ്രികള്‍ച്ചര്‍) യോഗ്യതയുള്ളവര്‍ക്ക്, കൃഷി മേഖലയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടെങ്കില്‍ അവരെയും പരിഗണിക്കും.

സീനിയര്‍ സിആര്‍പി

കൃഷി സഖി, പശു സഖി അല്ലെങ്കില്‍ അഗ്രി സിആര്‍എപി ആയി കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയം. സിആര്‍പി പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.

ഈ നിയമനത്തിന് അപേക്ഷാ ഫീസ് ആവശ്യമില്ല. രേഖകളുടെ പരിശോധനയുടേയും വ്യക്തിഗത അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

അപേക്ഷിക്കേണ്ട വിധം

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, കുടുംബശ്രീ / ഓക്‌സിലറി ഗ്രൂപ്പ് അംഗത്വം, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് ഒക്ടോബര്‍ 10 നോ അതിന് മുമ്പോ അയയ്‌ക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട വിലാസം

District Mission Coordinator
Kudumbashree District Mission Office
Valiyakulam, Alissery Ward, Alappuzha 688001

ഫോണ്‍: 0477 - 2254104

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma