വിദേശകാര്യ മന്ത്രാലയത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം..! സ്‌റ്റൈപ്പന്റിനൊപ്പം വിമാനയാത്രാബത്തയും!!

വിദേശകാര്യ മന്ത്രാലയം തങ്ങളുടെ 2026-ലെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (ഒക്ടോബര്‍ ബാച്ച്) അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 27 വരെ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ വൈവിധ്യവും ഉള്‍ക്കൊള്ളല്‍ മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മികച്ച ധാരണ നേടാന്‍ ഇന്റേണുകളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

യോഗ്യത, താമസസ്ഥലം, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം എന്നിവയിലുള്ള വൈവിധ്യം വര്‍ധിപ്പിക്കുന്നതിലാണ് ഈ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഇന്റേണുകള്‍ക്ക് ഇന്റേണ്‍ഷിപ്പ് കാലയളവിലെ അടിസ്ഥാന ചെലവുകള്‍ക്കായി പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും.

Jobs

കൂടാതെ, ഡല്‍ഹിയും ഉദ്യോഗാര്‍ത്ഥിയുടെ താമസസ്ഥലമായ സംസ്ഥാനത്തിന്റെ തലസ്ഥാനവും അല്ലെങ്കില്‍ അവരുടെ കോളേജ്/സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലവും തമ്മിലുള്ള നിലവിലെ ഇക്കോണമി ക്ലാസ് വിമാന നിരക്കിനെ അടിസ്ഥാനമാക്കിയുള്ള പരിധിക്ക് വിധേയമായി, യാത്രയ്ക്കുള്ള വിമാനച്ചെലവ് മന്ത്രാലയം ഒറ്റത്തവണയായി നല്‍കുന്നതാണ്.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 27 ആണ്. ചുരുക്കപ്പട്ടികയില്‍ ഇടംനേടിയവരെയും അഭിമുഖത്തിനുള്ള അറിയിപ്പും പ്രസിദ്ധീകരിക്കുക ഒക്ടോബര്‍ 7 നായിരിക്കും. ഒക്ടോബര്‍ 17 ന് വീഡിയോ കോണ്‍ഫറന്‍സിംഗ്) വഴിയുള്ള അഭിമുഖങ്ങളും ഒക്ടോബര്‍ 23 ന് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ്.

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഔദ്യോഗിക വിജ്ഞാപനവും അപേക്ഷാ നിബന്ധനകളും ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദ പഠനത്തിന്റെ അവസാന വര്‍ഷത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

എന്നാല്‍ അവരുടെ അവസാന വര്‍ഷ പാഠ്യപദ്ധതിയുടെ നിര്‍ബന്ധിത ഭാഗമായി ഇന്റേണ്‍ഷിപ്പ് ഉണ്ടായിരിക്കണം. അപേക്ഷകര്‍ നിശ്ചിത പ്രായപരിധിയും പാലിക്കേണ്ടതുണ്ട്. ഇന്റേണ്‍ഷിപ്പ് നടത്തുന്ന വര്‍ഷം ഡിസംബര്‍ 31-ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രായം 25 വയസ്സില്‍ കൂടാന്‍ പാടില്ല. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് യോഗ്യതാ വ്യവസ്ഥകള്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതാണ്.

2026 ഒക്ടോബര്‍ മുതല്‍ 2027 മാര്‍ച്ച് വരെ ആറുമാസത്തേക്കാണ് ഈ ഇന്റേണ്‍ഷിപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിദേശകാര്യ സംവിധാനത്തിന്റെ പ്രവര്‍ത്തനരീതികള്‍ നേരിട്ടറിയാന്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതൊരു മികച്ച അവസരമായിരിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ നിര്‍ദ്ദേശങ്ങളും അറിയുന്നതിനായി internship.mea.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായി പരിശോധിക്കുക.

പരമാവധി 30 ഉദ്യോഗാര്‍ത്ഥികളെയാണ് തിരഞ്ഞെടുക്കുക. നിയമിക്കേണ്ട ഇന്റേണുകളുടെ എണ്ണത്തിന്റെ മൂന്നിരട്ടി ഉദ്യോഗാര്‍ത്ഥികളെ മാത്രമേ അഭിമുഖത്തിനായി വിളിക്കുകയുള്ളൂ. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി മന്ത്രാലയം 'ക്വോട്ട-കം-വെയ്‌റ്റേജ്' രീതിയാണ് പിന്തുടരുന്നത്. പ്രാഥമിക പരിശോധനയ്ക്കായി പന്ത്രണ്ടാം ക്ലാസിലെയും ബിരുദതലത്തിലെയും അക്കാദമിക് പ്രകടനം പരിഗണിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma