സിവില്‍ സപ്ലൈസ് വകുപ്പില്‍ 16 ഒഴിവുകള്‍; ആകര്‍ഷകമായ ശമ്പളം, ആര്‍ക്കൊക്കെ അപേക്ഷിക്കാം

റിസര്‍ച്ച് ഓഫീസര്‍, റിസര്‍ച്ച് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ മാര്‍ഗം അപേക്ഷ സമര്‍പ്പിക്കാം. മൂന്ന് തസ്തികകളിലുമായി ആകെ 16 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 22 ആണ്.

ബംപര്‍ സമ്മാനം ലഭിക്കാന്‍ സാധ്യത.. രാജയോഗം തുടങ്ങി; ഇതാണോ നിങ്ങളുടെ രാശി?
ബംപര്‍ സമ്മാനം ലഭിക്കാന്‍ സാധ്യത.. രാജയോഗം തുടങ്ങി; ഇതാണോ നിങ്ങളുടെ രാശി?

റിസര്‍ച്ച് ഓഫീസര്‍

ഈ തസ്തികയില്‍ ആകെ ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 36000 രൂപ ശമ്പളമായി ലഭിക്കും. 01/07/2026 ല്‍ പരമാവധി പ്രായം 40 വയസായിരിക്കണം. ഇക്കണോമിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്‌സ് എന്നിവയില്‍ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം (ബിരുദ തലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

Jobs

കേരളത്തിന് പുറത്ത് നിന്നാണ് ബിരുദം നേടിയതെങ്കില്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സര്‍ക്കാര്‍ മേഖലയിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സര്‍വ്വകലാശാലകളിലോ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ്, ഗവേഷണം, വില വിവര ശേഖരണം എന്നിവയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

സ്വര്‍ണം കുതിപ്പ് തുടരുന്നു... ഇനി കുറയാന്‍ സാധ്യതയില്ല; വെള്ളിക്കും പ്ലാറ്റിനത്തിനും വില കൂടുന്നു
സ്വര്‍ണം കുതിപ്പ് തുടരുന്നു... ഇനി കുറയാന്‍ സാധ്യതയില്ല; വെള്ളിക്കും പ്ലാറ്റിനത്തിനും വില കൂടുന്നു

റിസര്‍ച്ച് അസിസ്റ്റന്റ്

ഈ തസ്തികയില്‍ ആകെ ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ ശമ്പളമായി ലഭിക്കും. 01/07/2026 ല്‍ പരമാവധി പ്രായം 40 വയസായിരിക്കണം. ഇക്കണോമിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്‌സ് എന്നിവയില്‍ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം (ബിരുദ തലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം). കേരളത്തിന് പുറത്ത് നിന്നാണ് ബിരുദം നേടിയതെങ്കില്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍

ഈ തസ്തികയില്‍ 14 ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24000 രൂപ ശമ്പളമായി ലഭിക്കും. 01/07/2026 ല്‍ പരമാവധി പ്രായം 40 വയസായിരിക്കണം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. എംഎസ് ഓഫീസില്‍ (പ്രത്യേകിച്ച് Excel-ല്‍) അറിവ് ഉണ്ടായിരിക്കണം.

ഇപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങിവെച്ചാല്‍ ഇരട്ടിയിലേറെ ലാഭം കൊയ്യാം; ഇനിയും വില കൂടുമെന്ന് സര്‍വേ
ഇപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങിവെച്ചാല്‍ ഇരട്ടിയിലേറെ ലാഭം കൊയ്യാം; ഇനിയും വില കൂടുമെന്ന് സര്‍വേ

തത്തുല്യ യോഗ്യതകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണ്. ഇരുചക്ര വാഹന ലൈസന്‍സ് ഉള്ളത് അഭികാമ്യം. ജില്ലയിലെ നിശ്ചിത വിപണികളില്‍ നിന്ന് ദിവസവും/കൃത്യമായ ഇടവേളകളില്‍ വിവരങ്ങള്‍ ശേഖരിക്കുക.

മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കുന്നതിന് ഫീസ് ആവശ്യമില്ല. സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖം വഴിയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

അപേക്ഷിക്കേണ്ട വിധം

താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍, നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം, 2026 ഓഗസ്റ്റ് 22-നോ അതിനുമുമ്പോ താഴെ പറയുന്ന വിലാസത്തിലേക്ക് രജിസ്റ്റേര്‍ഡ് പോസ്റ്റ് വഴിയോ സ്പീഡ് പോസ്റ്റ് വഴിയോ അയക്കേണ്ടതാണ്:

'കമ്മീഷണര്‍, സിവില്‍ സപ്ലൈസ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷണറേറ്റ്, പബ്ലിക് ഓഫീസ് കോംപ്ലക്‌സ്, തിരുവനന്തപുരം - 695033, കേരളം.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+