Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഐഎമ്മില്‍ സ്റ്റാഫ് നഴ്‌സ് അടക്കം നിരവധി ഒഴിവുകള്‍; ആകര്‍ഷകമായ ശമ്പളം, നിങ്ങള്‍ യോഗ്യരാണോ?

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) വിശാഖപട്ടണം നാല് കരാര്‍ സ്റ്റാഫ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അസിസ്റ്റന്റ്, അക്കാദമിക് അസോസിയേറ്റ്, ഹെഡ് നഴ്‌സ്, അസിസ്റ്റന്റ് മാനേജര്‍ (അക്കൗണ്ട്‌സ്) എന്നിവ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കുള്ള വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി നേടാന്‍ കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതൊരു മികച്ച അവസരമാണ്.

താല്‍പ്പര്യമുള്ള യോഗ്യരായ ഏവര്‍ക്കും ഈ നിയമനത്തിനായി അപേക്ഷിക്കാം. അപേക്ഷകള്‍ മേയ് 18 വരെ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മുന്‍പായി ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പി.ഡി.എഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ണ്ണമായ യോഗ്യതാ മാനദണ്ഡങ്ങള്‍, ശമ്പളം, പ്രായപരിധി, തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ വ്യക്തമായി വായിച്ച് മനസ്സിലാക്കണം.

Jobs

ഹെഡ് നഴ്‌സ്, അസിസ്റ്റന്റ് മാനേജര്‍ (അക്കൗണ്ട്‌സ്) എന്നീ തസ്തികകളില്‍ ഓരോന്നിനും 2 ഒഴിവുകള്‍ വീതമുണ്ട്. പ്രതിമാസം 30,000 മുതല്‍ ?45,000 വരെയായിരിക്കും ശമ്പളം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവിധ തസ്തികകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഇപ്രകാരമാണ്...

അസിസ്റ്റന്റ് തസ്തികയിലേക്ക് ഫിനാന്‍സ് & അക്കൗണ്ട്‌സ് മേഖലയില്‍ കൊമേഴ്‌സ് ബിരുദം അല്ലെങ്കില്‍ മറ്റ് മേഖലകളില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ഉന്നത വിദ്യാഭ്യാസം/ഗവേഷണ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം അഭികാമ്യം. അക്കാദമിക് അസോസിയേറ്റ് തസ്തികയ്ക്ക് പ്രസക്തമായ വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം/മാനേജ്‌മെന്റ് ബിരുദം അല്ലെങ്കില്‍ എഞ്ചിനീയറിംഗ്/ടെക്‌നോളജിയില്‍ ബിരുദം ഉണ്ടായിരിക്കണം. ഉന്നത വിദ്യാഭ്യാസ അല്ലെങ്കില്‍ ഗവേഷണ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.

ഹെഡ് നഴ്‌സ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിഎസ്‌സി നഴ്‌സിംഗ് അല്ലെങ്കില്‍ ഡിജിഎന്‍എം യോഗ്യത ആവശ്യമാണ്. യോഗ്യത നേടിയ ശേഷം അംഗീകൃത സ്ഥാപനത്തില്‍/ആശുപത്രിയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ ക്ലിനിക്കല്‍ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്.

അസിസ്റ്റന്റ് മാനേജര്‍ (അക്കൗണ്ട്‌സ്) തസ്തികയ്ക്ക് കൊമേഴ്‌സില്‍ ബിരുദം അല്ലെങ്കില്‍ സിഎ-ഇന്റര്‍ യോഗ്യത ഉണ്ടായിരിക്കണം. ഏതെങ്കിലും സ്ഥാപനത്തില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം (ആര്‍ട്ടിക്കിള്‍ഷിപ്പ് ഉള്‍പ്പെടെ) ആവശ്യമാണ്.

അസിസ്റ്റന്റ്, അക്കാദമിക് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 30 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. ഹെഡ് നഴ്‌സ്, അസിസ്റ്റന്റ് മാനേജര്‍ (അക്കൗണ്ട്‌സ്) തസ്തികകളില്‍ 35 വയസാണ് ഉയര്‍ന്ന പ്രായപരിധി. സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസരിച്ച് പ്രായപരിധിയില്‍ ഇളവുകള്‍ അനുവദനീയമാണ്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ ഇളവുകള്‍ ബാധകമായിരിക്കും.

അസിസ്റ്റന്റ് തസ്തികയ്ക്ക് പ്രതിമാസം 30,000 ലഭിക്കും. പി.ജി/സി.എ/ബി.ടെക്/ബി.ഇ യോഗ്യതയുള്ള അസിസ്റ്റന്റ്മാര്‍ക്ക് 35,000 ആയിരിക്കും ശമ്പളം. അക്കാദമിക് അസോസിയേറ്റിന് 35,000 പ്രതിമാസ ശമ്പളം ലഭിക്കും. ഹെഡ് നഴ്‌സ്, അസിസ്റ്റന്റ് മാനേജര്‍ (അക്കൗണ്ട്‌സ്) എന്നീ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 45,000 വീതം ശമ്പളം ലഭിക്കുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ രേഖാമൂലമുള്ള പരീക്ഷ, വ്യക്തിഗത അഭിമുഖം, മറ്റ് വിലയിരുത്തലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ വിലയിരുത്തലുകള്‍ ഓണ്‍ലൈനായോ നേരിട്ടോ നടത്താന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+