ലോകത്തെ ഏറ്റവും സന്തോഷമുള്ള ജോലി! ശമ്പളം 26 ലക്ഷം, വേണ്ടത് ഈ യോഗ്യത മാത്രം
ലോകത്തെ ഏറ്റവും സന്തോഷമുള്ള ജോലി ചെയ്യാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍ എന്താണ് ആ ജോലി. അങ്ങനെ ഒരു ജോലിയുണ്ടോ. എന്നാല്‍ അങ്ങനെ ഒരു ജോലിയാണെന്ന് വിശേഷിപ്പിക്കുന്ന തസ്തികകളിലേക്ക് ആളെ തേടുകയാണ് ചൈനയിലെ ഒരു സ്ഥാപനം. പാണ്ടകളുടെ നാനിയാകുക എന്നതാണ് ജോലി. അതായത് പാണ്ടകളെ കൃത്യമായി പരിചരിക്കുന്ന ജോലി. ഈ ജോലിക്ക് ശമ്പളവും ആകര്‍ഷണമാണെന്നതാണ് മറ്റൊരു പ്രത്യേകത.
ഈ ജോലിയില്‍ നിയമിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 26 ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുക. ചൈനയിലാണ് ഈ ആകര്‍ഷക ജോലി ലഭിക്കുക. ഒരുപാട് ഉത്തരവാദിത്തം നിറഞ്ഞ ജോലിയാണിത്. വെറുചെ പാണ്ടകള്‍ക്കൊപ്പം കളിച്ചു നടന്നാല്‍ മാത്രം പോരാ. പാണ്ടകളുടെ ആരോഗ്യം കൃത്യമായി പരിപാലിക്കണം. അവയ്ക്ക് കൃത്യ സമയത്ത് ഭക്ഷണം നല്‍കണം. ആരോഗ്യ കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

ജീവനുള്ള ഒന്നിവെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാണ്ടകളെ കാണുന്നത് ചൈനയിലാണ്. കൂടാതെ മനുഷ്യര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ജീവികളില്‍ ഒന്നാണ് പാണ്ട. fascinating ആണ് പാണ്ട നാനികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പോസ്റ്റ് പങ്കുവച്ചത്.
ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ജോലിയെ കുറിച്ച് അന്വേഷിക്കുന്നത്. ഈ ജോലിക്കായി ചൈനയില്‍ വന്ന് നില്‍ക്കാമെന്നാണ് പലരും പോസ്റ്റിന് താഴെ പറയുന്നത്. ചൈനയില്‍ പാണ്ട, ഗവേഷണ, പ്രജനന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. പാണ്ടകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം. വംശനാശ ഭീഷണി നേരിടുന്നവരയാണ് പാണ്ടകള്‍. പാണ്ടകള്‍ക്ക് പ്രത്യേകം പരിചരണം നല്‍കുന്നതിന് വേണ്ടിയാണ് പാണ്ട നാനി പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.












Click it and Unblock the Notifications