കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ കരാർ ജോലി: 85,000 രൂപ വരെ ശമ്പളം, അപേക്ഷിക്കാം
കൊച്ചി ഷിപ്പ്യാഡിൽ ജോലി ഒഴിവ്. കൊച്ചിയിലെ മറൈൻ എഞ്ചിനിയറിംഗ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ അറിയാം
ഫാക്കൽട്ടി (മറൈൻ എഞ്ചിനിയർ)
മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ഡിഗ്രി. ഇന്ത്യയിലോ വിദേശത്തോ കപ്പലുകളിൽ ചീഫ് എഞ്ചിനിയർ തസ്തികയിൽ ജോലി ചെയ്തവരായിരിക്കണം. അഞ്ച് വർഷമാണ് കരാർ കാലാവധി.

ഫാക്കൽട്ടി (മാസ്റ്റർ മറൈനർ)
മാസ്റ്റർ മറൈനർ (ഫോറിൻ ഗോയിങ്) കോമ്പറ്റൻസി സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. വിദേശത്ത് ടാങ്കർ കപ്പലുകളിൽ മാസ്റ്റർ മറൈനർ ആയി സേവനം അനുഷ്ഠിച്ചിരിക്കണം.3 വർഷമാണ് കരാർ കാലാവധി.
ഫാക്കൽടി (ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ)
ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗ്, അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻ്റ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനിയറിംഗ് ബിരുദം. വിദേശത്തേക്ക് പോകുന്ന
കപ്പലുകളിൽ ഇലക്ട്രിക്കൽ ഓഫീസറായി ജോലി ചെയ്തിരിക്കണം.
അഞ്ച് വർഷമാണ് കരാർ കാലാവധി.
എല്ലാ തസ്തികയിലും ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. 85000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/7adb11a5c24269f805c55c4fcab15222.pdf
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്
വയനാട്: ജില്ലയിലെ വി ബി ജി റാം ജി പദ്ധതിയുടെ 2026-27 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റിനെ തെരഞ്ഞെടുക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്തു മുൻ പരിചയമുള്ള അംഗീകൃത ചാർട്ടേഡ് അക്കൗണ്ടൻ്റമാരിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സെപ്റ്റംബര്‍ 17 ന് വൈകുന്നേരം മൂന്നിനകം കൽപ്പറ്റ വി ബി ജി റാം ജി പദ്ധതി ജില്ലാ ഓഫീസിൽ ലഭിക്കണം. ഫോണ്‍- 04936 296959
മിൽമയിൽ ടെക്നീഷ്യൻ തസ്തികയിൽ നിയമനം
കോഴിക്കോട് കുന്ദമംഗലം മില്‍മയുടെ കീഴിൽ ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍.സി.വി.ടി, എസ്.എസ്.എല്‍.സി., ഇലക്ട്രീഷ്യന്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി - 18 നും 35 നും മദ്ധ്യേ.ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 23 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ - 0495 2370179


Click it and Unblock the Notifications
