മിൽമയിൽ ജോലി: തിരുവനന്തപുരവും എറണാകുളവും അടക്കം 5 ജില്ലകളിൽ ഒഴിവ്, 40,000 ശമ്പളം

മിൽമയിൽ ഇതാ വീണ്ടും ജോലി ഒഴിവ്. കരാർ നിയമനമാണ്. ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടി നൽകും. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

milmajob2-78

സെയിൽസ് ഓഫീസർ

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഓരോ ഒഴിവ് വീതമാണ് ഉള്ളത്. മാർക്കറ്റിംഗിൽ എംബിഎ അല്ലെങ്കിൽ അഗ്രി ബിസിനസ് മാനേജ്മെൻ്റിൽ പിജി അതുമല്ലെങ്കിൽ ഫുഡ് സയൻസ് ടെക്നോളജിയിൽ പിജിയുള്ളവർക്ക് അപേക്ഷിക്കാ. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47,000 രൂയാണ് ശമ്പളമായി ലഭിക്കുക. 35000 രൂപയായിരിക്കും ശമ്പളം. ഇതൊന്നും പരമാവധി 5000 രൂപ വരെ ടിഎയും പരമാവധി ഇൻസെൻ്റീവായി 7000 രൂപയും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 4 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/08/KCMMF-Sales-Officer-Notification-Final.pdf

സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും ഒഴിവുകൾ

സിമെറ്റ് ഡയറക്ട്രേറ്റിൽ ഒഴിവ്; ഇങ്ങനെ അപേക്ഷിക്കാം

സിമെറ്റ് ഡയറക്ടറേറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയേറ്റ് ധനകാര്യ വകുപ്പിൽ നിന്നും ഡെപ്യൂട്ടി സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള തസ്തികയിൽനിന്നും വിരമിച്ചവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 59 വയസാണ്. കരാർ നിയമനമാണ്. ഒരു വർഷത്തക്കായിരിക്കും നിയമനം.

www.simet.in ൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ പകർപ്പുകൾ സഹിതം ഡയറക്ടർ, സി-മെറ്റ് പാറ്റൂർ വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് ഫീസ് സിമെറ്റിന്റെ വെബ്‌സൈറ്റിലുള്ള SB Collect link/Challan മുഖേനയാണ് അടക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 29 ആണ്. മുൻപ് അപേക്ഷിച്ചവർ അപേക്ഷിക്കേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.simet.in സന്ദർശിക്കുക. ഫോൺ: 0471 2302400, 9446028080.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഒഴിവുകള്‍

പാലക്കാട് ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഒഴിവ്. കരാർ നിയമനമാണ്. മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് അഷ്വറന്‍സ് ഓഫീസര്‍, ഓഡിയോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

മെഡിക്കല്‍ ഓഫീസര്‍

എം.ബി.ബി.എസ് ടി.സി.എം.സി / കേരള മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്‌ട്രേഷന്‍ ആണ് യോഗ്യത. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 62 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപയാണ് ശമ്പളം.

അസിസ്റ്റന്റ് അഷ്വറന്‍സ് ഓഫീസര്‍

എം.എച്ച്.എ / എം.എസ്.സി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് / എം.ബി.എ (ഹെല്‍ത്ത് കെയര്‍/ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍). രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഉയർന്ന പ്രായപരിധി 40 വയസ്. പ്രതിമാസ ശമ്പളം 30,000 രൂപ

ഓഡിയോളജിസ്റ്റ്

ബി.എ.എസ്.എല്‍.പി, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസിന് താഴെ. പ്രതിമാസ ശമ്പളം 30,000 രൂപ.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം / എം.ഫില്‍, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 40 വയസിന് താഴെ. പ്രതിമാസ ശമ്പളം 36,000 രൂപയാണ്.

സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍

ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി.എഡും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. പ്രായപരിധി 40 വയസിന് താഴെ. പ്രതിമാസ ശമ്പളം 24,000 രൂപ ലഭിക്കും. ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in ല്‍ അപേക്ഷിക്കണം. ഫോണ്‍: 0491 2504695.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+