Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ യോഗ്യതകളുണ്ടോ? ഒന്നരലക്ഷം രൂപ ശമ്പളമുള്ള ജോലി നേടാം, താമസസൗകര്യം ഉറപ്പ്; വേഗം അപേക്ഷിച്ചോ

നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി ഫാക്കല്‍റ്റി മെമ്പര്‍ തസ്തികകളിലേക്ക് കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ തിരയുന്നു. പൂനെയിലായിരിക്കും നിയമനം. പരമാവധി പ്രായപരിധി 62. ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍/അബ്‌സോര്‍പ്ഷന്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പ്രകടനവും ആവശ്യകതയും കണക്കിലെടുത്ത് പരമാവധി 5 വര്‍ഷം വരെ അല്ലെങ്കില്‍ 65 വയസ് വരെ (ഏതാണോ ആദ്യം) കരാര്‍ നീട്ടാം.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ മാത്രമേ അഭിമുഖത്തിന് വിളിക്കൂ. ഇത് സംബന്ധിച്ച് കൂടുതല്‍ കത്തിടപാടുകള്‍ ഉണ്ടാകില്ല. മെറിറ്റിന്റെയും പോസ്റ്റിന്റെ അനുയോജ്യതയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അഭിമുഖ ആവശ്യത്തിനായി രൂപീകരിച്ച സ്‌ക്രീനിംഗ് കമ്മറ്റി എല്ലാ അപേക്ഷകളും വിലയിരുത്തും.

Job News

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 150000 രൂപ ശമ്പളം ലഭിക്കും. ലഭ്യതയ്ക്കും നയത്തിനും വിധേയമായി എന്‍ ഐ എ കാമ്പസില്‍ താമസ സൗകര്യം അനുവദിക്കും. കാമ്പസില്‍ സൗകര്യം ലഭിച്ചില്ലെങ്കില്‍ വീട്ടുവാടകയായി 30000 രൂപ അനുവദിക്കും. ശമ്പളത്തിന് പുറമെയായിരിക്കും ഇത്. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകള്‍ ഇനി പറയുന്നവയാണ്.

അപേക്ഷകന് ഏതെങ്കിലും ജനറല്‍ സ്ട്രീം, മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ്, നിയമം, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയില്‍ ബിരുദം / ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. അപേക്ഷകന് ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് / ഫെലോഷിപ്പ് അല്ലെങ്കില്‍ തത്തുല്യം ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ത്ഥിക്ക് ജി ഐ പി എസ് എ കമ്പനികള്‍, എ ഐ സി ഐ എല്‍, ജി ഐ സി റീ അല്ലെങ്കില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ കുറഞ്ഞത് 25 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ പ്രവര്‍ത്തന മേഖലയിലും സാങ്കേതിക മേഖലയിലും പ്രവര്‍ത്തിക്കുകയും സ്‌കെയില്‍ V, VI അല്ലെങ്കില്‍ VII കേഡറുകളില്‍ നിന്നോ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലെ സമാന സ്ഥാനങ്ങളില്‍ നിന്നോ വിരമിച്ചവരായിരിക്കണം.

മുകളില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുക്കുക. അവസാന തീയതിയായ മേയ് 15 ന് മുമ്പ് [email protected] എന്ന ഇ-മെയില്‍ അയയ്ക്കുക. ഓഫ്‌ലൈനായി അപേക്ഷ അയക്കേണ്ട വിലാസം

അനിത ഡെയ്റ്റ്
എക്സിക്യൂട്ടീവ് സെക്രട്ടറി ടു എ ഡയറക്ടര്‍ &സീനിയര്‍ മാനേജര്‍-എസ്റ്റാബ്ലിഷ്മെന്റ്
നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി
25, ബാലേവാഡി, ബാനര്‍ റോഡ്, എന്‍ഐഎ പി.ഒ.
പൂനെ - 411045

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+