ഓസ്ട്രേലിയയിലേക്ക് വേഗം വിട്ടോ, കാത്തിരിക്കുന്നത് വമ്പൻ തൊഴിലവസരങ്ങൾ, കൈയ്യിൽ ലക്ഷങ്ങൾ കിട്ടും
കാനഡ കഴിഞ്ഞാൽ വിദേശ പഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 26 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
മെൽബൺ യൂണിവേഴ്സിറ്റി, സിഡ്നി മൊനാഷ് യൂനിവേഴ്സിറ്റി തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച സർവ്വകലാശകൾ തന്നെയാണ് വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കുന്നത്. മാത്രമല്ല പഠനം പൂർത്തിയായാൽ ഉയർന്ന ശമ്പളത്തിലുള്ള ജോലി അവസരങ്ങളും ഇവിടെ നിരവധിയാണ്.

ഓസ്‌ട്രേലിയയിലെ ടെംപററി ഗ്രാജ്വേറ്റ് വിസ- പോസ്റ്റ് സ്റ്റഡി വർക്ക് സ്ട്രീം പദ്ധതിയും വിദ്യാർത്ഥികളെ സംബന്ധിച്ച് ഏറെ അനുഗ്രഹമാണ്. പഠനത്തിന് ശേഷം അവിടത്തന്നെ വിവിധ ജോലികളിൽ പ്രവൃത്തി പരിചയം നേടിയെടുക്കാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. ശക്തമായ സമ്പദ്‌വ്യവസ്ഥയും വൈവിധ്യമാർന്ന വ്യവസായങ്ങളും ഉള്ളതിനാൽ, ഓസ്‌ട്രേലിയയിലെ വിവിധ മേഖലകളിലും പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്ക് നിരവധി തൊഴിലവസരങ്ങളും ലഭ്യമാണ്.
ഏറ്റവും കൂടുതൽ ജോലി സാധ്യതകൾ ഉള്ള മേഖലകൾ
438,500 ജോലി ഒഴിവുകളാണ് 2023 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്തതെന്നാണ് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്ക്. എന്നാൽ വിവിധ മേഖലകളിലേക്ക് വേണ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇല്ലെന്നതാണ് രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി. ഈ സാഹചര്യത്തിൽ നിരവധി തൊഴിലവസരങ്ങളാണ് വിദേശ പഠനത്തിനായി ഓസ്ട്രേലിയയിൽ എത്തുന്നവരെ കാത്തിരിക്കുന്നത്.
ആരോഗ്യ മേഖലയിലും സോഷ്യൽ അസിസ്റ്റൻസ് മേഖലയിലുമാണ് ഏറ്റവും കൂടുതൽ തൊഴിലാളികളെ ആവശ്യം. 2015-ൽ ആവശ്യമായ തൊഴിലാളികളെക്കാൾ 125 ശതമാനത്തിന്റെ വർധനവാണ് 2019 ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. തൊഴിലാളികളുടെ ആവശ്യം 2022 മെയ് മുതൽ 131 ശതമാനം വർധിച്ചതായും കണക്കുകൾ പറയുന്നു. അതായത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഓസ്‌ട്രേലിയയിൽ ആരോഗ്യ-സാമൂഹ്യ മേഖലകളിൽ 250,000 പേരുടെ ആവശ്യം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ ഡിമാന്റുകള്ള മൂന്നാമത്തെ തൊഴിൽ മേഖലയാണ് ശാസ്ത്ര-സാങ്കേതിക തൊഴിലുകൾ. മെയ് 2022 ൽ 43,000 തൊഴിലവസരങ്ങളാണ് മേഖലയിൽ ഉണ്ടായിരുന്നത്. ഇതൊന്നും കൂടാതെ സൈബർ സെക്യൂരിറ്റി കൺസൽട്ടന്റ്, വെബ് ഡെവലപ്പർമാർ, ഇൻഷുറൻസ് ആക്ച്വറിയൽ അനലിസ്റ്റ്, ഡിജിറ്റൽ മീഡിയ സ്പെഷ്യലിസ്റ്റ്, ബിസിനസ് ഇന്റലിജെൻസ് ഡെവലപ്പേഴ്സ് എന്നീ ജോലികൾക്കും സാധ്യത ഉയരുന്നുണ്ട്.
പ്രവിശ്യകൾ-കൂടുതൽ തൊഴിലസരങ്ങൾ
ന്യൂ സൗത്ത് വെയിൽസിലാണ് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകൾ നിലനിൽക്കുന്നത്. ന്യൂ സൗത്ത് വെയിൽസിലെ കഴിഞ്ഞ വർഷം മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്ത ജോലി ഒഴിവുകൾ 145,100 ആണെന്നാണ് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ പറയുന്നത്. രാജ്യത്തിന്റെ സാമ്പത്തിക, ബിസിനസ്, നവീകരണ മേഖലകളുടെ ഹബ് ആയാണ് ഇവിടം അറിയപ്പെടുന്നത്. പാർട്ട് ടൈം ജോലി തേടുന്ന അന്തർദേശീയ വിദ്യാർത്ഥികൾക്ക് ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ഉപഭോക്തൃ സേവന മേഖലകളിൽ ഇവിടെ മികച്ച ജോലികൾ കണ്ടെത്താൻ സാധിക്കും.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരവും ന്യൂ സൗത്ത് വെയിൽസിന്റെ സാമ്പത്തിക കേന്ദ്രവും എന്ന നിലയിൽ സിഡ്നിയാണ് തൊഴിൽ അന്വേഷകരുടെ പ്രധാന ലക്ഷ്യ സ്ഥാനം. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഐടി, ധനകാര്യം, ഹോസ്പിറ്റാലിറ്റി എന്നിവയിൽ ധാരാളം അവസരങ്ങൾ ഇവിടെ ലഭ്യമാണ്.
മറ്റൊരു പ്രവിശ്യ വിക്ടോറിയായാണ്. ഇവിടേയും കഴിഞ്ഞ വർഷം മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്ത ജോലി ഒഴിവുകൾ 120,100 ഓളം വരും. ആരോഗ്യ മേഖലയിൽ ഉള്ളവർക്കാണ് ഇലിടെ കൂടുതൽ ഡിമാന്റ്. ടൂറിസം മേഖലയിൽ നിരവധി പാർട്ട് ടൈം ജോലികളും ലഭിക്കും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications