ബാങ്ക് ഓഫ് ബറോഡയില്‍ അവസരം, ശമ്പളത്തിനൊപ്പം ആനുകൂല്യങ്ങളും; വേഗം അപേക്ഷിച്ചോ
ബാങ്ക് ഓഫ് ബറോഡ കരാര്‍ അടിസ്ഥാനത്തില്‍ ബിസിനസ് കറസ്പോണ്ടന്റ് (ബിസി) സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിരമിച്ച ബാങ്ക് ജീവനക്കാരെയും യുവ ഉദ്യോഗാര്‍ത്ഥികളെയുമാണ് തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. യുവ ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 21 നും 45 നും ഇടയില്‍ ആയിരിക്കണം. വിരമിച്ച ബാങ്ക് ജീവനക്കാര്‍ക്കും യുവ ഉദ്യോഗാര്‍ത്ഥികള്‍ക്കും ബിസി സൂപ്പര്‍വൈസര്‍മാരായി തുടരുന്നതിനുള്ള പരമാവധി പ്രായം 65 വയസ്സായിരിക്കും.
ഒരു ഒഴിവ് മാത്രമാണ് ഉളളത്. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും യോഗ്യതയെ അടിസ്ഥാനമാക്കി ഇന്റര്‍വ്യൂവിനായി ഒരു അപേക്ഷ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ഇത് സംബന്ധിച്ച തീയതി, സമയം, സ്ഥലം എന്നിവ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരെ പിന്നീട് അറിയിക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിക്കണം.

ഇത് അവസാന തീയതിയായ ഒക്ടോബര്‍ ആറിന് മുന്‍പ് താഴെ നല്‍കിയിരിക്കുന്ന മെയില്‍ ഐഡിയിലേക്കും വിലാസത്തിലേക്കും അയയ്ക്കണം. ഓരോ വര്‍ഷത്തിലും അവലോകനത്തിന് വിധേയമായ മൂന്ന് വര്‍ഷ കാലാവധിയുള്ള കരാര്‍ അടിസ്ഥാനത്തില്‍ ആണ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക. തസ്തികയിലേക്ക് അപേക്ഷിക്കാനാവശ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ താഴെ കൊടുത്തിരിക്കുന്നു.
വിരമിച്ച ബാങ്ക് ജീവനക്കാര്‍
ഏതെങ്കിലും ബാങ്കില്‍ (പിഎസ്യു/ആര്‍ആര്‍ബി/സ്വകാര്യ ബാങ്കുകള്‍/സഹകരണ ബാങ്കുകള്‍) ചീഫ് മാനേജര്‍/ തത്തുല്യ റാങ്ക് വരെയുള്ള വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് (സ്വമേധയാ വിരമിച്ചവര്‍ ഉള്‍പ്പെടെ) ഇതിനായി അപേക്ഷിക്കാവുന്നതാണ്. വിരമിച്ച എല്ലാ ബാങ്ക് ജീവനക്കാരനും കുറഞ്ഞത് 3 വര്‍ഷത്തെ ഗ്രാമീണ ബാങ്കിംഗ് അനുഭവം ഉണ്ടായിരിക്കണം.
യുവ ഉദ്യോഗാര്‍ത്ഥികള്‍
അപേക്ഷകന് കമ്പ്യൂട്ടര്‍ പരിജ്ഞാനം (എംഎസ് ഓഫീസ്, ഇമെയില്‍, ഇന്റര്‍നെറ്റ് മുതലായവ) ഉള്ള ബിരുദം ഉണ്ടായിരിക്കണം, എന്നിരുന്നാലും M.Sc (IT)/ BE (IT)/ MCA/MBA പോലുള്ള യോഗ്യതകള്‍ക്ക് മുന്‍ഗണന നല്‍കും.
വിജ്ഞാപനം അനുസരിച്ച് തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥിക്ക് മൊത്തം പ്രതിമാസ 15000 രൂപ നിശ്ചിത ശമ്പളവും പുറമെ മറ്റ് ആനുകൂല്യമായി 10000 രൂപയും ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക അറിയിപ്പില്‍ നിന്ന് നിശ്ചിത അപേക്ഷ ഫോര്‍മാറ്റ് പൂരിപ്പിക്കണം. അതിന് ശേഷം ആവശ്യമായ രേഖകളും അറ്റാച്ച് ചെയ്തു എന്ന് ഉറപ്പാക്കണം. അപേക്ഷ ഇമെയില്‍ വഴിയോ സ്പീഡ് പോസ്റ്റ്/രജിസ്റ്റേര്‍ഡ് പോസ്റ്റ്/കൊറിയര്‍ വഴിയോ താഴെ തന്നിരിക്കുന്ന വിലാസത്തില്‍ അയയ്ക്കുക.
ഇ-മെയില്‍: [email protected]/ [email protected] എന്ന ഇ-മെയില്‍ വഴി സമര്‍പ്പിക്കണം.
വിലാസം-
റീജിയണല്‍ മാനേജര്‍
ബാങ്ക് ഓഫ് ബറോഡ
റീജിയണല്‍ ഓഫീസ് ജോധ്പൂര്‍,
10, ഒന്നാം നില, പാല്‍ ലിങ്ക് റോഡ്
ജോധ്പൂര്‍-342008


Click it and Unblock the Notifications