Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത് ഇലക്ട്രോണിക്‌സില്‍ അവസരം, ബിടെക്കുകാര്‍ക്ക് 1.40 ലക്ഷം രൂപ വരെ ശമ്പളം വാങ്ങിക്കാം...

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലേക്ക് പ്രബേഷനറി എഞ്ചിനീയറുടെ ഒഴിവുകള്‍ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ആകെ 340 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവരെ കര്‍ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഹരിയാന, ഉത്താരാഖണ്ഡ്, മഹാരാഷ്ട്ര യൂണിറ്റുകളിലായിരിക്കും നിയമിക്കുക.

ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ / കമ്യൂണിക്കേഷന്‍ / ടെലി കമ്യൂണിക്കേഷന്‍ / മെക്കാനിക്കല്‍ / കംപ്യൂട്ടര്‍ സയന്‍സ് / കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് / കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് / ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ബി ഇ / ബി ടെക് / ബി എസ് സി എന്‍ജിനീയറിങ് / എ എം ഐ ഇ / എ എം ഐ ഇ ടി ഇ / ജി ഐ ഇ ടി ഇ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

Jobs

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 14 ആണ്. അപേക്ഷകരുടെ പ്രായപരിധി 25 വയസാണ്. 1180 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, വിമുക്തഭടന്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട അപേക്ഷകര്‍ക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പരീക്ഷാകേന്ദ്രമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40000 രൂപ മുതല്‍ 140000 രൂപ വരെ ശമ്പളം ലഭിക്കും. അതേസമയം ബെംഗളൂരു ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി ആന്‍ഡ് സ്മാര്‍ട്ട് സിറ്റി ബിസിനസില്‍ ട്രെയിനി എഞ്ചിനീയറുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

47 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിയമനം താല്‍ക്കാലികമായിരിക്കും. പ്രസ്തു തസ്തികയിലേക്ക് നവംബര്‍ 5 നരെ അപേക്ഷിക്കാം. ബി ഇ / ബി ടെക് / ബി എസ് സി എഞ്ചിനീയറിംഗ് / എം ഇ / എം ടെക് / എം സി എ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരുടെ പ്രായപരിധി 28 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ വരെ ശമ്പളം ലഭിക്കും.

വിശദാംശങ്ങള്‍ക്കായി www.bel-india.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+