നിങ്ങള്‍ എംബിഎക്കാരാണോ? ബിഐഎസില്‍ താല്‍ക്കാലിക ജോലി നേടാം.. അരലക്ഷം രൂപ ശമ്പളം!
ബി ഐ എസ് ( ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ) സ്റ്റാന്‍ഡേര്‍ഡ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ചെന്നൈയിലെ ബ്രാഞ്ച് ഓഫീസില്‍ ആയിരിക്കും നിയമിക്കുക. ആറ് മാസത്തേക്കായിരിക്കും നിയമനം.
ജനുവരി 11 നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. വിജ്ഞാപനം പുറത്തിറങ്ങി 21 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം. പ്രായോഗിക മൂല്യനിര്‍ണയം, രേഖാമൂലമുള്ള വിലയിരുത്തല്‍, സാങ്കേതിക വിജ്ഞാന വിലയിരുത്തല്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. യോഗ്യത, പരിചയം, മറ്റ് വിശദാംശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം ബി എ (മാര്‍ക്കറ്റിംഗ്) അല്ലെങ്കില്‍ മാസ് കമ്മ്യൂണിക്കേഷനില്‍ തത്തുല്യ ബിരുദം അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം (എം എസ് ഡബ്ല്യു) എന്നിവ ഉണ്ടായിരിക്കണം. എംഎസ് ഓഫീസ് പോലുള്ള ടൂളുകളില്‍ പ്രാവീണ്യമുള്ളത് അഭികാമ്യം. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
അപേക്ഷകര്‍ക്ക് മാര്‍ക്കറ്റിംഗിലും മാസ് കമ്മ്യൂണിക്കേഷനിലും കേന്ദ്ര സര്‍ക്കാര്‍/സംസ്ഥാന സര്‍ക്കാര്‍/പിഎസ്യു/ഓട്ടോണമസ് സ്ഥാരനങ്ങളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം. കാലാവധി നീട്ടാനും കുറയ്ക്കാനുമുള്ള അധികാരം ബിഐഎസില്‍ നിക്ഷിപ്തമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50000 രൂപ പ്രതിഫലം ലഭിക്കും. പ്രവൃത്തി സമയം രാവിലെ 9 മണി മുതല്‍ വൈകീട്ട് 5:30 വരെ ആയിരിക്കും.
അതേസമയം സമയബന്ധിതമായ ജോലിയോ ഔട്ട്സ്റ്റേഷന്‍ അസൈന്‍മെന്റുകളോ പൂര്‍ത്തിയാക്കാനുണ്ടെങ്കില്‍ അധിക സമയം ജോലി ചെയ്യേണ്ടി വരും. മുകളില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന യോഗ്യരും സന്നദ്ധരുമായ അപേക്ഷകര്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഫോം പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കണം.ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഒന്ന് ആണ്.












Click it and Unblock the Notifications