മാസശമ്പളം ഒരു ലക്ഷത്തിനും മുകളില്‍...! ഈ ജോലി കാത്തിരിക്കുന്നത് നിങ്ങളെയാണെങ്കിലോ?
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി പി സി എല്‍) വിവിധ വിഷയങ്ങളിലുള്ള എന്‍ട്രി ലെവല്‍ തസ്തികകളിലേക്കുള്ള നിയമനം പ്രഖ്യാപിച്ചു. അപേക്ഷാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 27 വരെ തുടരും. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ bharatpetroleum.in വഴി അപേക്ഷിക്കാം.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിംഗ്), അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിംഗ്), ജൂനിയര്‍ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്), അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറന്‍സ്), സെക്രട്ടറി (ബി പി സി എല്‍) എന്നീ തസ്തികകളിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പള ആനുകൂല്യങ്ങളാണ് ബി പി സി എല്‍ വാഗ്ദാനം ചെയ്യുന്നത്.

ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ മുതല്‍ 120000 വരെ ശമ്പളം ലഭിക്കും. കുറഞ്ഞ ശമ്പള സ്‌കെയിലില്‍ സിടിസി പ്രതിവര്‍ഷം 11.86 ലക്ഷം രൂപയാണ്. അസോസിയേറ്റ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപ മുതല്‍ 1,40,000 രൂപ വരെ ശമ്പളം ലഭിക്കും. കുറഞ്ഞ ശമ്പള സ്‌കെയിലില്‍ സിടിസി പ്രതിവര്‍ഷം 16.64 ലക്ഷം രൂപയാണ്.
എങ്ങനെ അപേക്ഷിക്കാം?
ബി പി സി എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് 'ഓണ്‍ലൈനായി അപേക്ഷിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക. ഹോം പേജില്‍, 'പുതിയ രജിസ്‌ട്രേഷന്‍' ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്, ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍, ഇമെയില്‍ ഐ ഡി എന്നിവ നല്‍കുക. ഒരു താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നമ്പറും പാസ്വേഡും ഇമെയില്‍, എസ്എംഎസ് വഴി അയയ്ക്കും. അപേക്ഷാ ഫോം ശ്രദ്ധാപൂര്‍വ്വം പൂരിപ്പിച്ച് 'സേവ് ആന്‍ഡ് നെക്സ്റ്റ്' ടാബ് ഉപയോഗിക്കുക.
നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക. കൃത്യത ഉറപ്പാക്കാന്‍ അപേക്ഷാ ഫോം പ്രിവ്യൂ ചെയ്യുക. നിങ്ങളുടെ അപേക്ഷ അന്തിമമാക്കുന്നതിന് 'രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക' ക്ലിക്ക് ചെയ്ത് പേയ്മെന്റിലേക്ക് പോകുക
ഓണ്‍ലൈന്‍ അപേക്ഷ ഫോമില്‍ പരാമര്‍ശിച്ചിരിക്കുന്ന എല്ലാ വിശദാംശങ്ങളും അന്തിമമായി കണക്കാക്കും, മാറ്റങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥന പിന്നീട് പരിഗണിക്കില്ല. അതിനാല്‍, ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ഫോം വളരെ ശ്രദ്ധയോടെ അതത് ഫീല്‍ഡുകളില്‍ ശരിയായ എന്‍ട്രികള്‍ നല്‍കി പൂരിപ്പിക്കണം. ഒരിക്കല്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പിന്നീട് ഒരു തിരുത്തലിനും അനുവദിക്കില്ല.
ജനറല്‍, ഒബിസി-എന്‍സിഎല്‍, ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍: 1,180 രൂപ അപേക്ഷാ ഫീസായി അടയ്‌ക്കേണ്ടതുണ്ട്. എസ് സി, എസ് ടി, പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികളെ ഫീസില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അപേക്ഷാ സ്‌ക്രീനിംഗ്, എഴുത്ത്/കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, കേസ് അധിഷ്ഠിത ചര്‍ച്ച, ഗ്രൂപ്പ് ടാസ്‌ക്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ അപേക്ഷകരെ തിരഞ്ഞെടുക്കുക.
ലഭിച്ച അപേക്ഷകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും അന്തിമ തിരഞ്ഞെടുപ്പ് രീതി. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഉണ്ടായിരിക്കും. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇത് ദീര്‍ഘിപ്പിക്കാവുന്നതാണ്. വിജയകരമായ പ്രൊബേഷന് ശേഷം, കമ്പനിയുടെ എച്ച്ആര്‍ നയം അനുസരിച്ച് ഉദ്യോഗാര്‍ത്ഥികളെ സ്ഥിരപ്പെടുത്തുന്നതാണ്.












Click it and Unblock the Notifications