• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിളിക്കുന്നു; അസിസ്റ്റന്റ് കമാന്‍ഡന്റർ പോസ്റ്റിലേക്ക്, ബിരുദക്കാർക്ക് അവസരം

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം. എങ്കില്‍ ഇതാ അവസരങ്ങളുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിളിക്കുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റ് (ജനറല്‍ ഡ്യൂട്ടി ബ്രാഞ്ച്) തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എസ് സി, എസ് ടി, ഒ ബി സി വിഭാഗക്കാര്‍ക്കുള്ള പ്രത്യേക റിക്രൂട്ട്മെന്റാണിത്. പുരുഷന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. പരിശീലനം ഏഴിമല നാവിക അക്കാദമിയില്‍ 2021 ജൂണില്‍ ആരംഭിക്കും. ഡിസംബര്‍ 21 മുതല്‍ 27 വരെ www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

യോഗ്യത

കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരാകണം.

പന്ത്രണ്ടാം ക്ലാസില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങള്‍ പഠിക്കുകയും ഇവ രണ്ടിനുംകൂടി 60 ശതമാനം മാര്‍ക്ക് നേടുകയും വേണം.

എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് ബിരുദതലത്തിലെ യോഗ്യതയില്‍ അഞ്ചു ശതമാനം മാര്‍ക്കിന്റെ ഇളവുണ്ട്. എന്നാല്‍, 12ാം ക്ലാസിലെ മാര്‍ക്കില്‍ ഇളവില്ല.

ബിരുദതലത്തില്‍ ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്ക് ചുരുക്കപ്പട്ടിക തയ്യാറാക്കുമ്പോള്‍ മുന്‍ഗണന ലഭിക്കും.

പ്രായപരിധി

1996 ജൂലായ് 1നും 2000 ജൂണ്‍ 30നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.

എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ ബി സി വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ വയസ്സിളവുണ്ട്.

ഐ ബി പി എസ് പ്രൊബേഷണറി ഓഫീസര്‍; പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ഡല്‍ഹി സര്‍വകലാശാലയില്‍ 121 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍; അറിയേണ്ട കാര്യങ്ങള്‍

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ (സാഡ്‌കോ) വീണ്ടും ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഖത്തറിലെ തൊഴില്‍ മേഖല ഉണരുന്നു; വിസ കേന്ദ്രങ്ങള്‍ തുറക്കുന്നു, നിരവധി അവസരങ്ങള്‍

cmsvideo
    ട്രോളില്‍ നിറഞ്ഞ് ശ്രീകണ്ഠന്‍ നായരും അരുണും | Oneindia Malayalam

    English summary
    Jobs: Candidates can apply for the post of Assistant Commandant in Indian Coast Guard
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X