Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐയില്‍ ജോലി സ്വപ്‌നമാണോ..? മികച്ച അവസരം വന്നിരിക്കുന്നു, വേഗം അപേക്ഷിച്ചോ

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ( സി ബി ഐ ) സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ തിരയുന്നു. നാഗാലാന്‍ഡിലെ ദിമാപൂരില്‍ സി ബി ഐ കേസുകള്‍ നടത്തുന്നതിനാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ റിക്രൂട്ട് ചെയ്യുന്നത്. ഒരു ഒഴിവ് നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മേയ് 14 ആണ്. ഔദ്യോഗിക വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ, ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്‍ എല്‍ ബി ബിരുദവും ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെഷന്‍സ് കോടതികളില്‍ ക്രിമിനല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുണ്ടായിരിക്കണം.

Job News

കുറഞ്ഞത് 10 വര്‍ഷത്തെ അനുഭവ പരിചയം ഉള്ളവര്‍ മാത്രം പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിച്ചാല്‍ മതി. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വിചാരണ തീര്‍പ്പാക്കാത്ത എല്ലാ കേസുകളുടെയും വിചാരണ നടത്തിയിരിക്കണം. താല്‍പ്പര്യമുള്ളവരും സന്നദ്ധരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് (cbi.gov.in) അപേക്ഷ ഫോം ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫോം പൂരിപ്പിച്ച് അതേ വെബ്സൈറ്റില്‍ സമര്‍പ്പിച്ച് കൊണ്ട് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കമ്മറ്റി ആവശ്യപ്പെട്ടത് അനുസരിച്ച് അപേക്ഷകര്‍ ശരിയായി പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം പ്രസക്തമായ എല്ലാ രേഖകളും അറ്റാച്ച് ചെയ്യേണ്ടതുണ്ട്. നിശ്ചിത തീയതിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. പ്രസ്തുത തസ്തികയിലേക്ക് ഏതെങ്കിലും തരത്തിലുള്ള അപേക്ഷ ഫീസ് ഈടാക്കുന്നില്ല.

വൈകിയോ/ നിശ്ചിത തീയതിക്ക് ശേഷമോ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെയോ (ഓഫ്‌ലൈന്‍, പോസ്റ്റല്‍) മുഖേനയോ ലഭിക്കുന്ന അപേക്ഷകള്‍ കമ്മിറ്റി പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവരെ മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട വിധം.

ഔദ്യോഗിക വെബ്‌സൈറ്റ് cbi.gov.in സന്ദര്‍ശിക്കുക. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോലി അറിയിപ്പ് തുറന്ന് യോഗ്യത പരിശോധിക്കുക. തന്നിരിക്കുന്ന യോഗ്യതകള്‍ ഉണ്ടെങ്കില്‍ അപേക്ഷാ ഫോം തെറ്റുകള്‍ കൂടാതെ പൂരിപ്പിക്കുക. അപേക്ഷാ ഫീസ് ( ബാധകമെങ്കില്‍ ) അടച്ച് അവസാന തീയതിക്ക് മുമ്പ് അപേക്ഷാ ഫോം സമര്‍പ്പിക്കുക. ഭാവി റഫറന്‍സിനായി അപേക്ഷാ ഫോം നമ്പര്‍ / അക്‌നോളജ്മെന്റ് നമ്പര്‍ സൂക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+