സിബിഎസ്ഇയില്‍ അവസരം.. ശമ്പളം 2 ലക്ഷം വരെ, ആര്‍ക്കൊക്കെ അപേക്ഷിക്കാം?
സി ബി എസ് ഇ ( സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ) ഡെപ്യൂട്ടേഷന്‍ വഴി വിവിധ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍, അണ്ടര്‍ സെക്രട്ടറി, അഡീഷണല്‍ ഇന്റേണല്‍ ഓഡിറ്റര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 56 വയസ്സാണ്.
സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക്, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ / നിയമപരമായ സംഘടനകള്‍ എന്നിവിടങ്ങളിലെ ഓഡിറ്റ് / അക്കൗണ്ട്സ് / ഫിനാന്‍സ് കേഡറുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

സമാന തസ്തികയില്‍ സ്ഥിരം സേവനമുള്ളവരോ, ഏഴാം സി പി സിയിലെ പേ ലെവല്‍-9/10 ല്‍ നാല് വര്‍ഷത്തെ സ്ഥിരം സേവനമോ യോഗ്യതയാണ്. അല്ലെങ്കില്‍ പേ ലെവല്‍-7/8 ല്‍ എട്ട് വര്‍ഷത്തെ സ്ഥിരം സേവനമോ, ഈ രണ്ട് ലെവലുകളിലെയും സംയോജിത സേവനമോ ഉള്ളവരെയും പരിഗണിക്കും. അക്കൗണ്ട്സ് കംപൈലേഷന്‍, ബജറ്റ്, ഇന്റേണല്‍ ഓഡിറ്റ്, കൊമേഴ്‌സ്യല്‍ അക്കൗണ്ടിംഗ് എന്നിവയിലെ പരിചയം അഭികാമ്യം.
നിക്ഷേപം, ഫണ്ട് മാനേജ്‌മെന്റ്, സെക്യൂരിറ്റികളിലെ അനുഭവസമ്പത്തിന് പ്രത്യേക മുന്‍ഗണന നല്‍കും. ഈ തസ്തികയ്ക്ക് ഏഴാം സി പി സിയിലെ പേ ലെവല്‍-11 (67700-208700 രൂപ ) അനുസരിച്ചായിരിക്കും പ്രതിമാസ ശമ്പളം. 15600-39100 പേ ബാന്‍ഡും 6600 ഗ്രേഡ് പേയും ഇതില്‍ ഉള്‍പ്പെടുന്നു.
മറ്റ് തസ്തികകളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ സി ബി എസ് ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകളും അനുബന്ധ രേഖകളും സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 13 ആണ്. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://www.cbse.gov.in/cbsenew/cbse.html












Click it and Unblock the Notifications