Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍ട്രല്‍ ബാങ്കില്‍ ആയിരത്തോളം ഒഴിവുകള്‍, ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം; ശമ്പളം ഇത്ര

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് ഓഫീസര്‍മാരുടെ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ആയിരത്തോളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജനുവരി 30 നാണ് രജിസ്‌ട്രേഷന്‍ വിന്‍ഡോ തുറന്നത്. ഫെബ്രുവരി 20 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് സ്‌കെയില്‍ I ( ജെ എം ജി എസ് ഐ ) പ്രകാരമുള്ള ക്രെഡിറ്റ് ഓഫീസര്‍ ഒഴിവുകള്‍ ആണ് തുറന്നിരിക്കുന്നത്.

എസ് സി വിഭാഗക്കാര്‍ക്കായി 150 ഒഴിവുകളാണ് ഉള്ളത്. എസ് ടി 75, ഒ ബി സി 270, ഇ ഡബ്ല്യു എസ് 100 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ കോളേജില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ കുറഞ്ഞത് 60% മാര്‍ക്കോടെ ബിരുദം ഉണ്ടായിരിക്കണം. എസ് സി, എസ് ടി, ഒ ബി സി, പി ഡബ്ല്യു ബി ഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറ്റവും കുറഞ്ഞ യോഗ്യതാ മാര്‍ക്ക് 55% ആണ്.

Job News

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് അപേക്ഷകര്‍ സാധുവായ മാര്‍ക്ക് ഷീറ്റോ ഡിഗ്രി സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. അപേക്ഷകരുടെ പ്രായപരിധി 20 വയസിനും 30 വയസിനും ഇടയില്‍ ആയിരിക്കണം. അപേക്ഷകര്‍ 1994 നവംബര്‍ 30 നും 2004 നവംബര്‍ 30 നും ഇടയില്‍ ജനിച്ചവരായിരിക്കണം ( രണ്ട് തീയതികളും ഉള്‍പ്പെടെ ). സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് നല്‍കും.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 48,480 രൂപ മുതല്‍ 85,920 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് യോഗ്യരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ 150 രൂപ അപേക്ഷ ഫീസ് അടയ്ക്കണം. മറ്റെല്ലാ വിഭാഗങ്ങള്‍ക്കും 750 രൂപയാണ് അപേക്ഷ ഫീസ്.

താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. ക്രെഡിറ്റ് ഓഫീസര്‍ റിക്രൂട്ട്മെന്റിന് പുറമേ, സെന്‍ട്രല്‍ ബാങ്ക് സോണല്‍ ബേസ്ഡ് ഓഫീസര്‍മാരുടെ അപേക്ഷകളും സ്വീകരിക്കുന്നുണ്ട്. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 9 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+