Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള്‍ ഇന്ത്യ ലിമിറ്റഡില്‍ അവസരം; 60000 രൂപ പ്രതിമാസ ശമ്പളം; ആര്‍ക്കൊക്കെ അപേക്ഷിക്കാം

കോള്‍ ഇന്ത്യ ലിമിറ്റഡ് ( സി ഐ എല്‍ ) യോഗ്യരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളെ അഡൈ്വസര്‍ (സെക്ട്) ബിഡി സെക്രട്ടേറിയറ്റിലേക്ക് നിയമിക്കുന്നു. ഒരു ഒഴിവ് നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. പരമാവധി പ്രായപരിധി 64 ആണ്. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രകടനം, ആവശ്യകത എന്നിവ പരിഗണിച്ച് ഒരു വര്‍ഷത്തേക്ക് നിയമനം നീട്ടിനല്‍കുന്നതായിരിക്കും.

വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത്. അഭിമുഖത്തിനായി എത്തുന്നതിന് ട്രാവല്‍ അലവന്‍സ് നല്‍കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ ശമ്പളമായി 60000 രൂപ വരെ ലഭിക്കും. ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. സെക്രട്ടറിയല്‍ കേഡറില്‍ (എക്സിക്യൂട്ടീവ്, നോണ്‍ എക്സിക്യൂട്ടീവ് കേഡര്‍ ഉള്‍പ്പെടെ) കുറഞ്ഞത് 30 വര്‍ഷം പരിചയസമ്പത്ത് ഉണ്ടായിരിക്കണം.

Job News

ലോജിസ്റ്റിക്‌സ് ക്രമീകരണം, ഇ-മെയില്‍ മാനേജ്‌മെന്റ്, ഇ-ഓഫീസ് സംവിധാനം കൈകാര്യം ചെയ്യല്‍, യോഗതീരുമാനങ്ങളും മിനുട്‌സും തയ്യാറാക്കല്‍ എന്നിവയായിരിക്കും ജോലിയുടെ സ്വഭാവം. കൊല്‍ക്കത്ത സി ഐ എല്ലില്‍ ആയിരിക്കും നിയമനം. അപേക്ഷകര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യണം. അപേക്ഷയുടെ പ്രിന്റൗട്ട് ആവശ്യമായ രേഖകള്‍ മേയ് ആറിന് മുന്‍പ് മെയില്‍ വഴിയോ പോസ്റ്റല്‍ മുഖേനയേ കമ്പനിക്ക് ലഭിച്ചിരിക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം

ചീഫ് മാനേജര്‍/എച്ച്ഒഡി (CC), സി ഐ എല്‍, കല്‍ക്കരി ഭവന്‍, ആക്ഷന്‍ ഏരിയ 1 എ, ന്യൂടൗണ്‍, രാജര്‍ഹട്ട്, കൊല്‍ക്കത്ത, പിന്‍ - 700156, പശ്ചിമ ബംഗാള്‍

മെയില്‍ ഐ ഡി: [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+