Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനിംഗില്‍ ഒന്നരലക്ഷം വരെ സ്റ്റൈപ്പന്റ്..! കോള്‍ ഇന്ത്യയില്‍ സുവര്‍ണാവസരം, നഷ്ടപ്പെടുത്തല്ലേ..!

കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അവസരം. 640 മാനേജ്‌മെന്റ് ട്രെയിനികള്‍ക്കുള്ള റിക്രൂട്ട്‌മെന്റിനായുള്ള വിജ്ഞാപനം കാള്‍ ഇന്ത്യ ലിമിറ്റഡ് പുറപ്പെടുവിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവരെ ഒരു വര്‍ഷത്തേക്ക് പരിശീലനത്തിനായി പരിഗണിക്കും. പരിശീലന കാലയളവില്‍ പ്രതിമാസം 50,000 രൂപ മുതല്‍ 1,60,000 രൂപ വരെ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ 60,000 - 1,80,000 ശമ്പള പരിധിയില്‍ ആയിരിക്കും യോഗ്യരായവരെ നിയമിക്കുക എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഗേറ്റ് 2024-ലെ അപേക്ഷകരുടെ സ്‌കോറുകള്‍ അടിസ്ഥാനമാക്കിയാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. നവംബര്‍ 28 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 30 വയസാണ് പരമാവധി പ്രായപരിധി.

Job News

യോഗ്യതയുള്ള വിഭാഗങ്ങളില്‍ പെടുന്ന അപേക്ഷകര്‍ക്ക് പ്രായത്തിലും മാര്‍ക്കിലും ഇളവുകള്‍ ലഭിക്കും. www.coalindia.in ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള വെബ്‌സൈറ്റ്. വിവിധ തസ്തികകളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒഴിവുകളും യോഗ്യതകളും സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

മൈനിങ്ങില്‍ 263 ഒഴിവുകളാണുള്ളത്. മെക്കാനിക്കലില്‍ 104 പേരും സിവില്‍ വിഭാഗത്തില്‍ 91 പേരും തിരഞ്ഞെടുക്കപ്പെടും. ഈ തസ്തികകളിലേക്കുള്ള അപേക്ഷകര്‍ അതത് മേഖലകളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയവര്‍ ആയിരിക്കണം.

സിസ്റ്റം വിഭാഗത്തില്‍ 41 ഒഴിവുകള്‍ ഉണ്ട്, കമ്പ്യൂട്ടര്‍ സയന്‍സ് / കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് / ഐടിയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള ബിഇ / ബിടെക് / ബിഎസ്സി (എഞ്ചിനീയറിംഗ്) ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ഫസ്റ്റ് ക്ലാസ് ബിരുദമുള്ള എംസിഎ എന്നിവ ഉള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.

ഇ ആന്റ് ടി ട്രെയിനികള്‍ക്കായി 39 ഒഴിവുകള്‍ ആണ് ഉള്ളത്. അപേക്ഷകര്‍ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബി ഇ / ബി ടെത് / ബി എസ്സി (എഞ്ചിനീയറിംഗ്) ബിരുദം നേടിയിട്ടുള്ളവരായിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+