കോസ്റ്റ് ഗാര്‍ഡില്‍ ജോലി വേണോ? വേഗം അപേക്ഷിച്ചോ, 140 ഒഴിവുകള്‍!
കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയിലേക്ക് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ ഡ്യൂട്ടി (ജി ഡി), ടെക്‌നിക്കല്‍ (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ്) ഒഴിവുകളിലേക്കാണ് നിയമനം. ആകെ 140 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജനറല്‍ ഡ്യൂട്ടിക്ക് 110 ഒഴിവുകളും ടെക്‌നിക്കല്‍ (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സ്) 30 ഒഴിവുകളും ആണ് ഉള്ളത്.
കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് /പരീക്ഷകള്‍, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ഫൈനല്‍ സെലക്ഷന്‍ ബോര്‍ഡ്, മെഡിക്കല്‍ എക്‌സാമിനേഷന്‍, മെറിറ്റ് ലിസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ വിസ / മാസ്റ്റര്‍ / മാസ്‌ട്രോ / റുപേ / ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് / യുപിഐ ഉപയോഗിച്ചോ 300 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്.

അതേസമയം എസ് സി, എസ് ടി ഉദ്യോഗാര്‍ത്ഥികളെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 21 നും 25 നും ഇടയില്‍ ആയിരിക്കണം. വിവിധ തസ്തികകളിലേക്ക് അപേക്ഷകര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യതകള്‍ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
ജനറല്‍ ഡ്യൂട്ടി
ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിരിക്കണം. കണക്ക്, സയന്‍സ് വിഷയത്തില്‍ പ്ലസ് ടു/തത്തുല്യം പഠിച്ചവരാകണം. ഡിപ്ലോമയ്ക്ക് ശേഷം ബിരുദം പൂര്‍ത്തിയാക്കിയവരേയും പരിഗണിക്കും. പാഠ്യപദ്ധതിയില്‍ ഫിസിക്‌സും മാത്തമാറ്റിക്‌സും ഉള്ള ഡിപ്ലോമ നേടിയിരിക്കണം.
ടെക്‌നിക്കല്‍ (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ്)
നേവല്‍ ആര്‍ക്കിടെക്ചര്‍ / മെക്കാനിക്കല്‍ / മറൈന്‍ / ഓട്ടമോട്ടീവ് / മെക്കട്രോണികസ് / ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് പ്രൊഡക്ഷന്‍ / മെറ്റലര്‍ജി / ഡിസൈന്‍ / എയ്‌റോനോട്ടിക്കല്‍ / എയ്‌റോസ്‌പേസില്‍ എന്‍ജിനീയറിംഗ് ബിരുദം / ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് (ഇന്ത്യ) അംഗീകരിച്ച തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. കണക്ക്, സയന്‍സ് വിഷയത്തില്‍ പ്ലസ് ടു/തത്തുല്യം വേണം. ഡിപ്ലോമയ്ക്ക് ശേഷം ബിരുദം നേടിയവരെയും പരിഗണിക്കും.
ടെക്‌നിക്കല്‍ (ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്)
ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ടെലികമ്യൂണിക്കേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/പവര്‍ എന്‍ജിനീയറിങ്/പവര്‍ ഇലക്ട്രോണിക്‌സില്‍ എന്‍ജിനീയറിങ് ബിരുദം/ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് (ഇന്ത്യ) അംഗീകരിച്ച തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. കണക്ക്, സയന്‍സ് വിഷയത്തില്‍ പ്ലസ് ടു/തത്തുല്യം യോഗ്യത നിര്‍ബന്ധം. ഡിപ്ലോമയ്ക്ക് ശേഷം ബിരുദം നേടിയവരെയും പരിഗണിക്കുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം?
മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അപേക്ഷകര്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് ഡിസംബര്‍ 24 നോ അതിന് മുമ്പോ അപേക്ഷ സമര്‍പ്പിക്കണം.












Click it and Unblock the Notifications