കൊച്ചിൻ പോർട്ട് ട്രെസ്റ്റിൽ നിരവധി ഒഴിവുകൾ, 35000 വരെ ശമ്പളം.. ഇപ്പോൾ തന്നെ അപേക്ഷിക്കൂ

കൊച്ചിൻ പോർട്ട് ട്രെസ്റ്റിൽ നിരവധി ഒഴിവുകൾ. മറൈൻ വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 25 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 15 ആണ്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം.

സീമാൻ ഗ്രേഡ് 2

ആകെ 3 ഒഴിവുകളാണ് ഉളളത് . പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത.
സെറാങ് സർട്ടിഫിക്കറ്റ്/ ഹാർബർ ക്രാഫ്റ്റ് റൂൾസ് പ്രകാരമുള്ള ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻ്റ് ക്ലാസ് യോഗ്യത ഉണ്ടായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 60 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35000 രൂപ വരെയാണ് ശമ്പളം.

job2-34

ജൂനിയർ സൂപ്പർവൈസർ (മറൈൻ ക്രെയിൻസ്)

4 ഒഴിവുകളാണ് ഉള്ളത്. ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. പരമാവധി പ്രായപരിധി 60 വയസ് ആണ്. പ്രതിഫലം 35,000 രൂപയാണ്.

സീമാൻ ഗ്രേഡ് 3

ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉയർന്ന പ്രായപരിധി 60 വയസാണ്. പത്താം ക്ലാസാണ് യോഗ്യത. കൂടാതെ എസ് ടി സി ഡബ്ല്യു കോഴ്സ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.ഹാർബർ ക്രാഫ്റ്റ് റൂൾസ് / ഐവി ആക്ട് / എംഎസ്ആക്ട് പ്രകാരമുള്ള സെറാങ് അല്ലെങ്കിൽ അതിന് മുകളിലുള്ള സർട്ടിഫിക്കറ്റ് യോഗ്യത വേണം.കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഡ്രഡ്ജർ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

വിഞ്ച് ഓപ്പറേറ്റർ

നാല് ഒഴിവുകൾ ഉണ്ട്. ഉയർന്ന പ്രായപരിധി 60 വയസാമ്. ശമ്പളം 30,000. പത്താം ക്ലാസാണ് അപേക്ഷിക്കാനുള്ള യോഗ്യത. കൂടാതെ എസ് ടി സി ഡബ്ല്യു കോഴ്സ് സർട്ടിഫിക്കറ്റ് നേടണം. കൂടാതെ സെറാങ് അല്ലെങ്കിൽ ഹാർബർ ക്രാഫ്റ്റ് റൂൾസ് / ഐവി ആക്ടിന് മുകളിലുള്ള സർട്ടിഫിക്കറ്റ് യോഗ്യത വേണം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്.ഡ്രഡ്ജർ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

എഞ്ചിൻ ഫിറ്റർ

രണ്ട് ഒഴിവുകൾ ഉണ്ട്.. ഉയർന്ന് പ്രായപരിധി 60 വയസ്. ശമ്പളം 30,000 രൂപ. പത്താംക്ലാസ് പാസാകണം. എസ് ടി സി ഡബ്ല്യു റെജ് 3/4 ഹോൾഡിങ് എൻജിൻ റൂം വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ് വേണം.

ജിപി ക്ര്യൂ

9 ഒഴിവുകൾ ഉണ്ട്. 60 വയസാണ് ഉയർന്ന പ്രായപരിധി . 29000 രൂപയാണ് ശമ്പളം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. നീന്തൽ ടെസ്റ്റ് പാസായിരിക്കണം. ബേസിക് എസ് ടി സി ഡബ്ല്യു സർട്ടിഫിക്കറ്റ് നേടിയിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

കുക്ക്

ഒരു ഒഴിവ്. പത്താം ക്ലാസാണ് യോഗ്യത.ബേസിക് എസ് ടി സി ഡബ്ല്യു സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.

ഡെക്ക് ഹാൻറ്

പത്താം ക്ലാസ് യോഗ്യത. ബേസിക് എസ് ടി സി ഡബ്ല്യു സർട്ടിഫിക്കറ്റ് നേടിയിരിക്കണം.ഡ്രഡ്ജർ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://cochinport.gov.in/Careers/ZW4~ZIp34I8-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+