കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ജോലി നേടാം; ശമ്പളം ലക്ഷങ്ങള്‍, നിങ്ങള്‍ യോഗ്യരാണോ?
ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്. അഞ്ച് വര്‍ഷത്തേക്കായിരിക്കും നിയമനം. അപേക്ഷകരുടെ കുറഞ്ഞ പ്രായം 45 വയസായിരിക്കണം. മികച്ച അക്കാദമിക് ട്രാക്ക് റെക്കോര്‍ഡുള്ള എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 180000 മുതല്‍ 340000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.
ലഭിക്കുന്ന അപേക്ഷകള്‍ക്ക് അനുസരിച്ച് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ചുവടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന അനുയോജ്യരും തല്‍പരരുമായ അപേക്ഷകര്‍ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോറം ആവശ്യമായ രേഖകള്‍ക്കൊപ്പം അവസാന തീയതിക്ക് മുമ്പ് താഴെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ മെക്കാനിക്കല്‍, മറൈന്‍ അല്ലെങ്കില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ മികച്ച അക്കാദമിക് ട്രാക്ക് റെക്കോര്‍ഡുള്ള ഒരു എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പൊതുമേഖലാ സ്ഥാപനം/പ്രൈവറ്റ് ഷിപ്പ്യാര്‍ഡ്/ഇന്ത്യന്‍ നേവി എന്നിവയില്‍ കപ്പല്‍ നിര്‍മ്മാണം (ഉത്പാദനം, ആസൂത്രണം)/കപ്പല്‍ രൂപകല്‍പ്പന/കപ്പല്‍ അറ്റകുറ്റപ്പണി/ബിസിനസ് ഡെവലപ്മെന്റ്/അറ്റകുറ്റപ്പണി എന്നിവയുടെ മേല്‍നോട്ടം വഹിച്ച് പരിചയമുള്ള ആളായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
മുകളില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പിഎഎസ്ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അതില്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം ശ്രദ്ധയോടെ പൂരിപ്പിക്കണം. കൃത്യമായി പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ആവശ്യമായ രേഖകള്‍ സഹിതം ഇനിപ്പറയുന്ന വിലാസത്തില്‍ അവസാന തീയതിയായ ഒക്ടോബര്‍ 25 ന് മുന്‍പ് സമര്‍പ്പിക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
സെക്രട്ടറി, പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ്, പബ്ലിക് എന്റര്‍പ്രൈസസ് ഭവന്‍, ബ്ലോക്ക് നമ്പര്‍ 14, സിജിഒ കോംപ്ലക്‌സ്, ലോധി റോഡ്, ന്യൂഡല്‍ഹി-110003












Click it and Unblock the Notifications