Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നാലാം ക്ലാസുകാര്‍ക്കും പത്താം ക്ലാസുകാര്‍ക്കും അവസരം; അപേക്ഷിക്കേണ്ടതിങ്ങനെ

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ സ്‌കാഫോള്‍ഡര്‍, സെമി-സ്‌കില്‍ഡ് റിഗ്ഗര്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. സ്‌കാഫോള്‍ഡര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ജനറല്‍ സ്ട്രക്ചറല്‍ / സ്‌കാഫോള്‍ഡിംഗ് ജോലികളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം.

സെമി-സ്‌കില്‍ഡ് റിഗ്ഗര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ നാലാം ക്ലാസ് പാസായിരിക്കണം. കൂടാതെ റിഗ്ഗിംഗില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. അതില്‍ ഹെവി ഡ്യൂട്ടി മെഷീന്‍ പാര്‍ട്സുകളുടെ റിഗ്ഗിംഗ്, മെഷിനറി / ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ സഹായിക്കല്‍ എന്നിവയില്‍ രണ്ട് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം എന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Job News

വയര്‍ കയറുകളുടെ സ്‌പ്ലൈസിംഗ് ജോലിയെക്കുറിച്ച് അറിവുണ്ടായിരിക്കുന്നത് അഭികാമ്യം. ആകെ 70 തസ്തികകളിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ പ്രോജക്റ്റ് ആവശ്യകതകള്‍ക്കും വ്യക്തിഗത പ്രകടനത്തിനും വിധേയമായി അഞ്ച് വര്‍ഷത്തെ കാലാവധിയിലേക്കായിരിക്കും നിയമിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 22,100 രൂപ ശമ്പളം നല്‍കും.

അധിക സമയം ജോലി ചെയ്യുന്നതിന് പ്രതിമാസം 5530 രൂപയും അനുവദിക്കും. അപേക്ഷകരുടെ ഉയര്‍ന്ന പ്രായം 45 വയസ് കവിയരുത്. അതായത് ഉദ്യോഗാര്‍ത്ഥികള്‍ 1980 മാര്‍ച്ച് 29-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. ഒബിസി (നോണ്‍-ക്രീമി ലെയര്‍) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 3 വര്‍ഷം വരെയും എസ്സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 5 വര്‍ഷം വരെയും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്‍ സൈനികര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. എന്നിരുന്നാലും എല്ലാ പ്രായ ഇളവുകളും പ്രയോഗിച്ചതിന് ശേഷമുള്ള പ്രായപരിധി ഒരു കാരണവശാലും 50 വയസ് കവിയരുത്. പ്രായോഗിക/ശാരീരിക പരീക്ഷകള്‍ ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് രീതി, ഇവയ്ക്ക് 100% വെയിറ്റേജും അന്തിമ തിരഞ്ഞെടുപ്പിനായി നല്‍കുന്ന മാര്‍ക്കും നല്‍കും.

ഉദ്യോഗാര്‍ത്ഥികള്‍ 200 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫീസ് ഉണ്ടായിരിക്കുന്നതല്ല. മുകളില്‍ പറഞ്ഞ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയിലേക്കുള്ള ലിങ്കുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. മാര്‍ച്ച് 12 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് 28 ആണ് അപേക്ഷ സമര്‍പ്പക്കേണ്ട അവസാന തിയതി. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് അതേ വെബ്സൈറ്റില്‍ സമര്‍പ്പിച്ചുകൊണ്ട് ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷകര്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കരുത്. സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അപേക്ഷ അന്തിമമായിരിക്കും. നേരിട്ടുള്ളതോ മറ്റേതെങ്കിലും രീതിയിലുള്ളതോ ആയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+