Get Updates
Get notified of breaking news, exclusive insights, and must-see stories!

മണത്തും രുചിച്ചും നോക്കി കോഫിയുടെ ഗുണനിലവാരം പറയാമോ? ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലിയുണ്ട്!

കോഫി ടേസ്റ്റിംഗ് അഥവാ കാപ്പി രുചിച്ച് നോക്കല്‍ എന്ന ജോലിയെ കുറിച്ച് എത്ര പേര്‍ കേട്ടിട്ടുണ്ട്. ഇനി കേട്ടാലും ഇല്ലെങ്കിലും ഇന്ത്യയില്‍ അതിവേഗം വളരുന്ന ഒരു മേഖലയായി കോഫി ടേസ്റ്റിംഗ് മാറി കഴിഞ്ഞു. ഗുണനിലവാരവും സ്ഥിരതയും ഉറപ്പാക്കാന്‍ കോഫി ടേസ്റ്റര്‍മാര്‍ അല്ലെങ്കില്‍ ക്യു ഗ്രേഡര്‍മാര്‍ അവയുടെ സുഗന്ധം, രുചി, അസിഡിറ്റി, ആഫ്റ്റര്‍ടേസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കി കാപ്പിയെ വിലയിരുത്തുന്നു.

ഇന്ത്യയില്‍ എങ്ങനെയാണ് കോഫി ടേസ്റ്റിംഗ് കരിയര്‍ പടുത്തുയര്‍ത്തേണ്ടത് എന്നതിനെ കുറിച്ചും എവിടെയാണ് ഇതിനായി പരിശീലനം നേടേണ്ടത് എന്നതിനെ കുറിച്ചും എത്ര രൂപ ശമ്പളം ലഭിക്കും എന്നതിനെ കുറിച്ചും നമുക്ക് ഇവിടെ പരിശോധിക്കാം. കാപ്പിയുടെ അടിസ്ഥാനകാര്യങ്ങള്‍ പഠിക്കുക എന്നതാണ് ഇതില്‍ പ്രധാനം. വിവിധയിനം കാപ്പി, സംസ്‌കരണ രീതികള്‍, ബ്രൂവിംഗ് ടെക്‌നിക്കുകള്‍ എന്നിവ മനസിലാക്കുക.

Job News

വ്യത്യസ്ത തരം കാപ്പികള്‍ ആസ്വദിച്ച് സെന്‍സറി കഴിവുകള്‍ വികസിപ്പിക്കുക. പ്രൊഫഷണല്‍ കോഫി ടേസ്റ്റിംഗ് കോഴ്‌സുകളില്‍ ചേരുക എന്നതാണ് മറ്റൊരു ഘട്ടം. കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ, കോഫി റോസ്റ്റിംഗിലും ബ്രൂവിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ച് 'കാപ്പി ശാസ്ത്ര' പോലുള്ള പരിശീലന പരിപാടികള്‍ വാഗ്ദാനം ചെയ്യുന്നു. സ്പെഷ്യാലിറ്റി കോഫി അക്കാദമി ഓഫ് ഇന്ത്യ (എസ്സിഎഐ) ബ്രൂവിംഗ്, സെന്‍സറി കഴിവുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന എസ്സിഎ സര്‍ട്ടിഫൈഡ് കോഴ്സുകള്‍ നല്‍കുന്നു.

കോഫി സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് പ്രായോഗിക അനുഭവം നേടുക എന്നതാണ് അടുത്ത ഘട്ടം. ക്യു ഗ്രേഡര്‍ സര്‍ട്ടിഫിക്കേഷന്‍ നേടുന്നത് ഈ ജോലിക്ക് പ്രധാനമാണ്. നിങ്ങളുടെ കോഫി ടേസ്റ്റിംഗ് പ്രാവീണ്യം സാധൂകരിക്കുന്ന ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡമാണിത്. എസ്‌സിഎ സെന്‍സറി സ്‌കില്‍ സര്‍ട്ടിഫിക്കേഷന്‍ കോഫി മൂല്യനിര്‍ണ്ണയത്തില്‍ നിങ്ങളുടെ വൈദഗ്ദ്ധ്യം വര്‍ധിപ്പിക്കുന്നു.

ഇന്ത്യയിലെ തൊഴിലവസരങ്ങള്‍

കോഫി എസ്റ്റേറ്റുകള്‍, തോട്ടങ്ങള്‍ (ടാറ്റ കോഫി, കൂര്‍ഗ് കോഫി ഫാമുകള്‍) എന്നിവിടങ്ങളില്‍ ജോലി ലഭിക്കും. കോഫി റോസ്റ്ററികളും പ്രത്യേക കോഫി ബ്രാന്‍ഡുകളും (ബ്ലൂ ടോക്കായ്, തേര്‍ഡ് വേവ്, അരക്കു കോഫി), കഫേകളും കോഫി ശൃംഖലകളും (സ്റ്റാര്‍ബക്‌സ്, കഫേ കോഫി ഡേ, ) ഇറക്കുമതി/കയറ്റുമതി ബിസിനസുകളും ഗുണനിലവാര നിയന്ത്രണ ലാബുകള്‍ എന്നിവിടങ്ങളിലും കോഫി ടേസ്റ്റര്‍മാരെ നിയമിക്കും.

ശമ്പളം

എന്‍ട്രി ലെവല്‍ കോഫി ടേസ്റ്റര്‍മാര്‍ക്ക് മൂന്ന് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം വരെയാണ് പ്രതിവര്‍ഷം ശമ്പളമായി ലഭിക്കുക. പരിചയസമ്പന്നരായ ക്യു ഗ്രേഡറുകള്‍ക്ക് 12 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ പ്രതിവര്‍ഷം ശമ്പളമായി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+