മികച്ച കരിയറാണോ ലക്ഷ്യമിടുന്നത്? ഇനിയുള്ള കാലം ഡാറ്റ അനലറ്റിക്‌സ് ഭരിക്കും, അറിയേണ്ടതെല്ലാം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് തൊഴില്‍ മേഖല സമ്മിശ്രമായാണ് ഏറ്റെടുത്തത്. നിരവധി തൊഴില്‍ നഷ്ടം എഐ കാരണം ഉണ്ടാകും എന്നത് ചൂണ്ടിക്കാട്ടി പലരും എഐയെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഒരു വശത്ത് അനന്തമായ പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടും എന്നാണ് മറുഭാഗം ചൂണ്ടിക്കാട്ടുന്നത്. ഏതായാലും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സാങ്കേതികരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകും എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ ഡാറ്റ അനലറ്റിക്‌സ് മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നുറപ്പാണ്. ഇന്നത്തെ കാലത്ത് ഏറ്റവും വിലപിടിച്ച വസ്തുക്കളില്‍ ഒന്നായാണ് ഡാറ്റയെ കണക്കാക്കുന്നത്. വന്‍കിട കമ്പനികളെല്ലാം ഡാറ്റ സംരക്ഷണത്തിനായി വലിയ മുടക്കുമുതല്‍ ചെലവഴിക്കുന്നുണ്ട്. ഇത് ഈ മേഖലയിലെ വിദഗ്ധരുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ കാരണമാകും.

ഇനി അങ്ങോട്ടുള്ള കാലത്ത് പലതരത്തിലുള്ള കരിയര്‍ സാധ്യതകള്‍ തുറന്നിടുന്ന മേഖലയാണ് ഡാറ്റ അനലറ്റിക്സ്. ലോകമെമ്പാടും അവസരങ്ങളുടെ കുത്തൊഴുക്കായിരിക്കും ഡാറ്റ അനലറ്റിക്‌സ് സൃഷ്ടിക്കുക. അതിനാല്‍ ഈ മേഖലയിലെ ചില ജോലികളും അവയ്ക്കുള്ള യോഗ്യതകളും എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.
ഡാറ്റ സയന്റിസ്റ്റ്
ഡാറ്റ അനലിസ്റ്റ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് വരാന്‍ പോകുന്നത് ഡാറ്റ സയന്റിസ്റ്റിനായിരിക്കും. ഡാറ്റ സയന്റിസ്റ്റ് ജോലികള്‍ക്ക് അടുത്ത 10 വര്‍ഷത്തില്‍ 36% വളര്‍ച്ചയുണ്ടാകും എന്നാണ് അമേരിക്കയിലെ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ പഠനത്തില്‍ പറഞ്ഞിരിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്കല്‍, മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും ഡാറ്റ സയന്റിസ്റ്റ് ജോലി ചെയ്യുക.
കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്സ് എന്നിവയില്‍ പശ്ചാത്തലമുള്ളവര്‍ ഈ ജോലിക്ക് അര്‍ഹരായിരിക്കും. കൂടാതെ പൈത്തണ്‍, ആര്‍ പോലുള്ള പ്രോഗ്രാമിംഗ് ഭാഷകളിലെ പരിജ്ഞാനവും ആവശ്യമാണ്.
ബിസിനസ് ഇന്റലിജന്‍സ് അനലിസ്റ്റ്
എല്ലാ കമ്പനികളിലും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒരു തസ്തികയാണ് ഇത്. സങ്കീര്‍ണമായ ഡാറ്റകള്‍ വേര്‍തിരിച്ച് ബിസിനസ് താല്‍പര്യത്തോടെ തീരുമാനങ്ങളെടുക്കാന്‍ കമ്പനികളെ സഹായിക്കുക എന്നതാണ് ബിസിനസ് ഇന്റലിജന്‍സ് അനലിസ്റ്റിന്റെ കര്‍ത്തവ്യം. ബിസിനസ് അല്ലെങ്കില്‍ അനുബന്ധ മേഖലകളിലെ പശ്ചാത്തലവും പവര്‍ ബിഐ, എസ്‌ക്യുഎല്‍, എക്സല്‍, ടാബ്ലോ തുടങ്ങിയ ഡാറ്റ വെയര്‍ഹൗസിംഗ്, ബിഐ ടൂളുകള്‍ അറിഞ്ഞിരിക്കണം.
ഡാറ്റ ഗവേണന്‍സ് അനലിസ്റ്റ്
കമ്പനികളുടെ കൈവശമുള്ള ഡാറ്റ കൃത്യവും സ്ഥിരതയുള്ളതുമാണോ എന്നും അവ നിയമപരവും ഗവണ്‍മെന്റ് നിബന്ധനകള്‍ക്ക് അനുസൃതമാണോ എന്നും ഉറപ്പാക്കുന്നവരാണ് ഡാറ്റ ഗവേണന്‍സ് അനലിസ്റ്റ്. എസ്‌ക്യുഎല്‍, പൈത്തണ്‍, ജാവ എന്നീ പ്രോഗ്രാമിംഗ് ഭാഷകളിലെ പരിജ്ഞാനത്തോടൊപ്പം ഡാറ്റ ഗവേണന്‍സ്, ഡാറ്റ മാനേജ്മെന്റ് എന്നിവയിലും പ്രാവീണ്യമുണ്ടായിരിക്കണം.












Click it and Unblock the Notifications