Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ എഞ്ചിനീയറാകാം... ശമ്പളം 1.12 ലക്ഷെ വരെ, നിങ്ങള്‍ യോഗ്യരാണോ?

ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (ഡി ഡി എ) ജൂനിയര്‍ എഞ്ചിനീയര്‍ (ജെ ഇ) റിക്രൂട്ട്മെന്റ് 2025-നുള്ള വിജ്ഞാപനം പുറത്തിറക്കി. സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്കും സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. ഒക്ടോബര്‍ ആറ് മുതല്‍ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. നവംബര്‍ 5 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.

താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. ആകെ 171 ഒഴിവുകൡലേക്കാണ് നിയമനം നടത്തുന്നത്. ഇതില്‍ ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ 104 ഒഴിവുകളും ജൂനിയര്‍ എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍) തസ്തികകളില്‍ 67 ഒഴിവുകളും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Job

2025 ഡിസംബര്‍ മുതല്‍ 2026 ജനുവരി വരെ നടക്കാനിരിക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി) വഴിയാണ് നിയമനം നടത്തുക. ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ ജനറല്‍ വിഭാഗക്കാര്‍ക്ക് 45 ഒഴിവുകളാണ് സംവരണം ചെയ്തിരിക്കുന്നത്. ഇ ഡബ്ല്യു എസ് വിഭാഗക്കാര്‍ക്ക് (7), എസ് സി ( 11 ), എസ് ടി ( 3 ), ഒ ബി സി ( 38 ) എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ സംവരണം.

ജൂനിയര്‍ എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍) തസ്തികകളില്‍ ജനറല്‍ വിഭാഗക്കാര്‍ക്ക് 45 പോസ്റ്റുകളില്‍ അവസരം ലഭിക്കും. ഇ ഡബ്ല്യു എസ് വിഭാഗക്കാര്‍ക്ക് (6), എസ് സി ( 8 ), എസ് ടി ( 4 ), ഒ ബി സി ( 17 ) എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ സംവരണം. അപേക്ഷകര്‍ക്ക് സിവില്‍, മെക്കാനിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ ബിഇ/ബിടെക് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

അപേക്ഷകരുടെ പ്രായ പരിധി 18 നും 27 നും ഇടയില്‍ ആയിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ബാധകമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലെവല്‍-6 പ്രകാരം അടിസ്ഥാന ശമ്പളം 35,000 രൂപ മുതല്‍ 1,12,400 രൂപ വരെയാണ്. പൂര്‍ണ്ണ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡി ഡി എയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പേജായ dda.gov.in/latest-jobs സന്ദര്‍ശിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+