ആയൂര്‍വേദ വകുപ്പില്‍ ഫാര്‍മസിസ്റ്റ് , റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: തൊഴിൽ വാർത്തകൾ അറിയാം
ആയൂര്‍വേദ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 531/2019) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പി. എസ്. സി ഓഫീസര്‍ അറിയിച്ചു.
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 : യോഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (എസ്.ആര്‍/എസ്.ടി) (കാറ്റഗറി നമ്പര്‍ 253/2020) തസ്തികയിലേക്ക് നടന്ന പൊതു പരീക്ഷയില്‍ യോഗ്യത നേടിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ബി.ആര്‍.സി - അപേക്ഷ ക്ഷണിച്ചു
സമഗ്രശിക്ഷ കേരള ഇടുക്കിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലായി നിലവിലുള്ള താഴെ പറയുന്ന തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമനത്തിനായുള്ള അഭിമുഖം ജനുവരി 13 ന് രാവിലെ 10.30 ന് സമഗ്രശിക്ഷ ഇടുക്കി ജില്ലാ ഓഫീസ് തൊടുപുഴയില്‍ വച്ച് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ആയതിന്റെ പകര്‍പ്പ്, ഐ.ഡി കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍.സി.ഐ യുടെ സാധുവായ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. യോഗ്യത -സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ എലിമെന്ററി (ക്ലാസ് 6 മുതല്‍ 8 വരെ) 50 ശതമാനം മാര്‍ക്കോടെ +2 അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത. സ്പെഷ്യല്‍ എഡ്യുക്കേഷനില്‍ 2 വര്‍ഷത്തെ ഡിപ്ലോമ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ. സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ സെക്കണ്ടറി (ക്ലാസ് 9 മുതല്‍ 12 വരെ) സ്പെഷ്യല്‍ എഡ്യുക്കേഷനില്‍ ബി.എഡ്ഡ് അല്ലെങ്കില്‍ ജനറല്‍ ബി.എഡ്ഡും സ്പെഷ്യല്‍ എഡ്യുക്കേഷനില്‍ 2 വര്‍ഷത്തെ ഡിപ്ലോമയും സ്പെഷ്യല്‍ എഡ്യുക്കേഷനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ജനറല്‍ ബി.എഡ്ഡും സ്പെഷ്യല്‍ എഡ്യുക്കേഷനില്‍ 2 വര്‍ഷത്തെ ഡിപ്ലോമയും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. വിലാസം: സമഗ്രശിക്ഷ കേരളം, ജില്ലാ പ്രോജക്ട് ഓഫീസ്,
ജി.വി.എച്ച്.എസ്.എസ് കോമ്പൗണ്ട്, തൊടുപുഴ ഈസ്റ്റ് പി.ഒ, തൊടുപുഴ 685585, ഫോണ്‍: 04862 226 991

തൊഴിൽ മേള ജനുവരി ഏഴിന്; രജിസ്റ്റർ ചെയ്യാം
കോട്ടയം: കെ-ഡിസ്‌കും കേരള നോളജ് എക്കണോമി മിഷനും ചേർന്ന് നടത്തുന്ന തൊഴിൽമേള ജനുവരി ഏഴിന് ഏറ്റുമാനൂർ മംഗളം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കും. അഞ്ചു വർഷത്തിൽ 20 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് മേള നടത്തുന്നത്. മേളയിലൂടെ 10000 പേർക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം.
ജില്ലാതലത്തിൽ നടക്കുന്ന തൊഴിൽമേളയ്ക്കുശേഷം 2022 ജനുവരി അവസാനം ഓൺലൈനായും മേള സംഘടിപ്പിക്കും . ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ തൊഴിലന്വേഷകർക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് അവസരമുണ്ടാകും.
തൊഴിൽ മേളകളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് ജോബ് റെഡിനെസ്സ്, ഇന്റർവ്യൂ സ്‌കിൽ എന്നിവ സംബന്ധിച്ച് സൗജന്യ പരിശീലനവും കെ-ഡിസ്‌ക്കും കുടുംബശ്രീ സ്‌കിൽ വിഭാഗവും ചേർന്ന് ഒരുക്കിയിട്ടുണ്ട്. തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് ഫോൺ: 9074989772, 9947872616.
സ്‌പോട്ട് അഡ്മിഷന്‍
കഴക്കൂട്ടം ഗവണ്‍മെന്റ് വനിതാ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡിമിഷന്‍ നടത്തുന്നു. ജനുവരി 15 വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മുതല്‍ നാല് മണി വരെയാണ് അഡ്മിഷന്‍. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും ജാതിയും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-9446183579, 9446272289, 0471 2418317.












Click it and Unblock the Notifications