Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനില്‍ മാനേജരാകാം; തിരുവനന്തപുരത്തും ഒഴിവ്.. ആര്‍ക്കൊക്കെ അപേക്ഷിക്കാം

ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്‍ ( ഡി ഐ സി ) വിവിധ സ്ഥലങ്ങളില്‍ മാനേജര്‍ സ്ഥാനത്തേക്ക് താല്‍പര്യവും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. മുകളില്‍ സൂചിപ്പിച്ച തസ്തികയിലേക്ക് 14 ഒഴിവുകള്‍ തുറന്നിട്ടുണ്ട്. പ്രസ്തുത തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 58 വയസാണ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ മാത്രമേ സെലക്ഷന്‍ ഇന്റര്‍വ്യൂവിന് ക്ഷണിക്കുകയുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ശമ്പളം വിദ്യാഭ്യാസ യോഗ്യതയുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അനുവദിച്ച് നല്‍കുക.

Job News

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ കുറഞ്ഞത് അഞ്ചിലധികം വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതില്‍ പരിചയമുണ്ടായിരിക്കണം. പോളിസി ലെവല്‍ എക്‌സിക്യൂഷന്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുണ്ടായിരിക്കണം.

തസ്തികയുടെ ആവശ്യകത അനുസരിച്ച് എല്ലാ അര്‍ത്ഥത്തിലും യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഡല്‍ഹി, ചണ്ഡീഗഢ് / ജമ്മു / ശ്രീനഗര്‍, ഡെറാഡൂണ്‍ / ലക്‌നൗ, ജയ്പൂര്‍ / റായ്പൂര്‍ / ഭോപ്പാല്‍, കൊല്‍ക്കത്ത / പാട്‌ന / ഭുവനേശ്വര്‍, ഗാന്ധിനഗര്‍ / മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, ഗുവാഹത്തി എന്നിവയെ കൂടാതെ കേരളത്തിലെ തിരുവനന്തപുരത്തും ഒരു ഒഴിവുണ്ട്.

ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് അതേ വെബ്സൈറ്റില്‍ സമര്‍പ്പിച്ചുകൊണ്ട് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ അപേക്ഷകര്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിക്ക് ( ജൂണ്‍ 11 ) മുമ്പ് സമര്‍പ്പിക്കണമെന്ന് സമിതി നിര്‍ദ്ദേശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+