Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിജിറ്റല്‍ ഇന്ത്യയില്‍ അവസരം; ഈ യോഗ്യതകളുണ്ടോ? അരലക്ഷം രൂപ ശമ്പളം വാങ്ങാം

ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്‍ ( ഡി ഐ സി ) യംഗ് പ്രൊഫഷണല്‍ തസ്തികകളിലേക്ക് യോഗ്യരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 32 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ഡല്‍ഹിയിലായിരിക്കും നിയമിക്കുക. രണ്ട് വര്‍ഷത്തേക്കായിരിക്കും നിയമനം. എന്നാല്‍ പ്രോജക്റ്റ് ആവശ്യകതകളും ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനവും അടിസ്ഥാനമാക്കി ഇത് നീട്ടി നല്‍കിയേക്കും.

പ്രസ്തുത തസ്തികയില്‍ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസ ശമ്പളമായി 50000 രൂപ ലഭിക്കും. ഉദ്യോഗാര്‍ത്ഥിക്ക് സാങ്കേതിക വിഷയങ്ങളില്‍ ബി ഇ / ബി ടെക് / എം ടെക് / എം ബി എ / എം സി എ ഉണ്ടായിരിക്കണം ( കമ്പ്യൂട്ടര്‍ സയന്‍സ് / എ ഐ / ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് അഭികാമ്യം ).

Job News

ഉദ്യോഗാര്‍ത്ഥിക്ക് എ ഐ എം എല്‍ ഫ്രെയിം വര്‍ക്ക് / ഉല്‍പ്പന്ന വികസന ലൈഫ് സൈക്കിള്‍ / ഫിനാന്‍ഷ്യല്‍ അല്ലെങ്കില്‍ ബിസിനസ് മാനേജ്മെന്റ് / സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ആര്‍ക്കിടെക്ചര്‍ / ആപ്ലിക്കേഷന്‍ ആര്‍ക്കിടെക്ചര്‍ / ആപ്ലിക്കേഷന്‍ സര്‍വീസ് / യു ഐ / യു എക്‌സ് ഡവലപ്മെന്റ് / സര്‍വീസ് മാനേജ്മെന്റ് / ഡാറ്റ അനലിറ്റിക്‌സ് / ഇന്‍വേഷന്‍ & എന്റര്‍പ്രണര്‍ഷിപ്പ് എന്നിവയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ അനുഭവം ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ത്ഥിക്ക് എന്‍ എല്‍ പി / ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍ / ഡീപ് ലേണിംഗ് / എജൈല്‍ മെത്തഡോളജികള്‍ / എ പി ഐ / മൈക്രോ സര്‍വീസസ് / നോഡ് / പൈത്തണ്‍ / സി ഐ / സി ഡി /ഏതെങ്കിലും ക്ലൗഡ് സര്‍വീസസ് / ക്ലൗഡ് സെക്യൂരിറ്റി/ ഫിഗ്മ / വയര്‍ഫ്രെയിമിംഗ് / ഐ ഒ സി / ഐ ടി ഐ എല്‍ സര്‍ട്ടിഫിക്കേഷന്‍/ ബജറ്റിംഗ് / സിസര്‍ട്ടിഫിക്കേഷന്‍ എന്നിവയുമായി പരിചയം ഉണ്ടായിരിക്കണം.

തല്‍പരരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്തംബര്‍ 24 നാണ് വിജ്ഞാപനം പുറത്തു വിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+