ബിരുദയോഗ്യതയുണ്ടോ? ഡിജിറ്റല്‍ ഇന്ത്യയില്‍ ജോലി നേടാം, അവസാന തിയതി അടുത്തു
ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്‍ ( ഡി ഐ സി ) മാനേജര്‍ ( പോളിസി ആന്‍ഡ് സ്ട്രാറ്റജി ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള ഒരു ഒഴിവിലേക്കാണ് അവസരം. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി വിളിപ്പിക്കും. ഇതിന് ശേഷം ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കി അതില്‍ നിന്നാണ് നിയമനം നടത്തുന്നത്. അപേക്ഷകളുടെ സ്‌ക്രീനിംഗ് യോഗ്യതയും ബന്ധപ്പെട്ട മേഖലയിലെ പ്രസക്തമായ അനുഭവവും അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളെ ന്യൂഡല്‍ഹിയില്‍ ആയിരിക്കും നിയമിക്കുക. എന്നാല്‍ ഇന്ത്യ എ ഐയുടെ നിലവിലുള്ള നയം അനുസരിച്ച് മറ്റ് പ്രൊജക്റ്റ് ലൊക്കേഷനുകളിലേക്ക് ഉേദ്യാഗാത്ഥികളെ മാറ്റാവുന്നതാണ്. അപേക്ഷകര്‍ ഒരു അംഗീകൃത സര്‍വ്വകലാശാല / ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാങ്കേതിക നയത്തിലോ ബന്ധപ്പെട്ട മേഖലകളിലോ കുറഞ്ഞത് 6 വര്‍ഷത്തെ അനുഭവപരിചയം ഉണ്ടായിരിക്കണം.

നയത്തിലും തന്ത്രപരമായ വികസനത്തിലും സങ്കീര്‍ണ്ണമായ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശക്തമായ കഴിവുകള്‍ ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദേശീയവും ആഗോളവുമായ എ ഐ ലാന്‍ഡ്സ്‌കേപ്പ്, ഉയര്‍ന്നു വരുന്ന പ്രവണതകള്‍, തന്ത്രപരമായ ലക്ഷ്യങ്ങളെ പ്രവര്‍ത്തന ക്ഷമമായ പദ്ധതികളിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള കഴിവ് എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കണം.
ടീമുകളെ നയിച്ചതിന്റെയും പ്രോജക്ട് നടപ്പിലാക്കിയതിന്റെയും തെളിയിക്കപ്പെട്ട റെക്കോര്‍ഡ് ഉണ്ടായിരിക്കണം. എ ഐ സാങ്കേതിക വിദ്യകളെ കുറിച്ചും ട്രെന്‍ഡുകളെ കുറിച്ചും അവയുടെ പ്രയോഗങ്ങളെ കുറിച്ചും പൊതു, സ്വകാര്യ മേഖലകളിലെ പ്രസക്തിയെ കുറിച്ചും ശക്തമായ ധാരണ ഉണ്ടായിരിക്കണം. ഡിജിറ്റല്‍ ടെക്നോളജി, എ ഐ, ഇന്നൊവേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളോ പ്രോഗ്രാമുകളോ വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും അനുഭവ പരിചയം ഉണ്ടായിരിക്കണം.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കുകയുള്ളൂ. ഒരു കാരണവും നല്‍കാതെ ഉദ്യോഗാര്‍ത്ഥികളെ ആരെയും തിരഞ്ഞെടുക്കാതിരിക്കാനുള്ള അവകാശം ഇന്ത്യ എ ഐയില്‍ നിക്ഷിപ്തമാണ്.
എങ്ങനെ അപേക്ഷിക്കാം?
മുകളില്‍ പറഞ്ഞ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോമിലേക്കുള്ള ലിങ്ക് ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. അപൂര്‍ണ്ണമായ രേഖകളോടെയും സമയ പരിധിക്ക് ശേഷവും സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 30 ആണ്.












Click it and Unblock the Notifications