Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഗ്രി യോഗ്യതയുണ്ടോ? ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനില്‍ അവസരം

ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്‍ ടെക് സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള രണ്ട് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ ആയിരിക്കും ജോലി ചെയ്യേണ്ടി വരിക. ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

മികച്ച അക്കാദമിക് യോഗ്യതകളോടെ ബിരുദം നേടിയവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം. ക്ലയന്റ് ടെക് സപ്പോര്‍ട്ടില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയമുള്ളവരായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യത, പ്രായം, അക്കാദമിക് റെക്കോര്‍ഡ്, പ്രസക്തം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ലഭിക്കുന്ന അപേക്ഷകള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുക.

Job News

അഭിമുഖത്തിനുള്ള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും സ്‌ക്രീനിംഗ് ചെയ്യുന്നതിനുമുള്ള അധികാരം ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനില്‍ നിക്ഷിപ്തമാണ് യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രസക്തമായ രേഖകള്‍ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കീഴില്‍ ഇതിനകം സ്ഥിരമായോ കരാര്‍ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ തൊഴിലുടമയില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' അറ്റാച്ചുചെയ്യുകയോ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കുകയോ വേണം.

ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ പ്രോജക്റ്റിന് വേണ്ടിയുള്ള സ്ഥാനങ്ങള്‍ പൂര്‍ണ്ണമായും താല്‍ക്കാലിക സ്വഭാവമുള്ളതാണ്. നിയമിതരായവര്‍ക്ക് ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനില്‍ സ്ഥിരമായ നിയമനത്തിനുള്ള അവകാശം ഉണ്ടാകില്ല. എല്ലാ തസ്തികകളുടെയും നിയമനങ്ങള്‍ അവസാനിപ്പിക്കാനുള്ള അവകാശം ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനില്‍ നിക്ഷിപ്തമാണ്

ടെക് സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവിന്റെ ഉത്തരവാദിത്തങ്ങള്‍

ഉപഭോക്താക്കളുടെ പരാതികള്‍ യഥാവിധം കൈകാര്യം ചെയ്യുക. സമയപരിധിക്കുള്ളില്‍ ഉചിതമായ പരിഹാരങ്ങളും ബദലുകളും നിര്‍ദേശിക്കുക. ഇടപെടലുകളുടെ രേഖകള്‍ സൂക്ഷിക്കുക, ഉപഭോക്തൃ അക്കൗണ്ടുകള്‍ പ്രോസസ്സ് ചെയ്യുക, ഡോക്യുമെന്റുകള്‍ ഫയല്‍ ചെയ്യുക. ശരിയായ മാര്‍ഗങ്ങളിലൂടെ കൃത്യവും സാധുതയുള്ളതും പൂര്‍ണ്ണവുമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക.

നിലവിലുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും ഡെവലപ്പ്‌മെന്റ് ടീമുമായി ബന്ധം സ്ഥാപിക്കുക. സോഫ്റ്റ്വെയര്‍ വികസന ഭാഷകളായ PHP/ Python/ Java Script എന്നിവ പരിചിതമായിരിക്കണം. എംഎസ് ഓഫീസ്, റിപ്പോര്‍ട്ടിംഗ്, ഡോക്യുമെന്റേഷന്‍ എന്നിവയിലും ലിനക്‌സ്, ഷെല്‍ സ്‌ക്രിപ്റ്റിംഗ്, ഒഎസ് ടിക്കറ്റ് തുടങ്ങിയവയെ കുറിച്ചും പ്രവര്‍ത്തന പരിജ്ഞാനം ആവശ്യമാണ്.

നല്ല ആശയവിനിമയ കഴിവുകള്‍ ഉണ്ടായിരിക്കണം. പുതുതായി ഇന്‍സ്റ്റാള്‍ ചെയ്ത ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ സിസ്റ്റങ്ങളില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+